ന്യൂഡൽഹി: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തിറക്കി. ഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്ത് വച്ച് നടന്ന ചടങ്ങില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയുമാണ് പത്രിക പുറത്തിറക്കിയത്.
യുപിയില്‍ അധികാരത്തിലെത്തിയാല്‍ 20 ലക്ഷത്തിലധികം യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നതാണ് പ്രകനപത്രികയിലെ ഒരു വാഗ്ദാനം. പ്രാദേശിക വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നും സ്കോളര്‍ഷിപ്പ് വിതരണത്തിനായി ഏകജാലക സംവിധാനം കൊണ്ടുവരുമെന്നും പ്രിയങ്ക പറഞ്ഞു.
ജാതി, മത വിവേചനങ്ങളോട് ഒറ്റക്കെട്ടായി പൊരുതാമെന്നും പിന്നോക്ക വിഭാഗങ്ങള്‍ക്ക് സ്കോളര്‍ഷിപ്പ് ഉറപ്പാക്കുമെന്നും കോണ്‍ഗ്രസ് പ്രഖ്യാപിച്ചു.
ഉത്തര്‍പ്രദേശ് തിരിച്ചുപിടിക്കാനായി ബിജെപി ഒഴികെയുള്ള മറ്റ് പാര്‍ട്ടികളുമായി സഖ്യത്തിന് കോണ്‍ഗ്രസിന് സമ്മതമാണെന്ന് പ്രിയങ്കാ ഗാന്ധി അറിയിച്ചു. കോണ്‍ഗ്രസ് പ്രകടന പത്രിക തന്നെയായിരിക്കും സഖ്യത്തിന്റെ അടിസ്ഥാനം. അതിന് അനുസൃതമായി മാത്രമേ പാര്‍ട്ടി പ്രവര്‍ത്തിക്കൂ. പ്രാദേശിക വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നും സ്കോളര്‍ഷിപ്പ് വിതരണത്തിനായി ഏകജാലക സംവിധാനം കൊണ്ടുവരുമെന്നും പ്രിയങ്കാ ഗാന്ധി വ്യക്തമാക്കി. ഉത്തര്‍പ്രദേശില്‍ പാര്‍ട്ടിയുടെ മുഖം താനായിരിക്കുമെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു.