കാസർകോട്: കാസർകോട് ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് അവധിയിലേക്ക്. ശനിയാഴ്ച മുതൽ ഫെബ്രുവരി ഒന്ന് വരെയാണ് അവധി. വ്യക്തിപരമായ കാരണങ്ങളാലാണ് അവധിയെന്നാണ് വിശദീകരണം. എഡിഎമ്മിനാണ് പകരം ചുമതല നൽകിയിരിക്കുന്നത്.
നേരത്തെ കാസര്‍കോട് ജില്ലയില്‍ ഒരാഴ്ചത്തേക്ക് 50 പേരില്‍ കൂടുതലുള്ള പൊതുപരിപാടികള്‍ റദ്ദാക്കിയ കേരള ഹൈക്കോടതി കര്‍ശനമായി പാലിക്കണമെന്ന് കളക്ടര്‍ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെ കാസര്‍കോട്ടെ സമ്മളേനം സി.പി.എം ഒരു ദിവസമായി വെട്ടിച്ചുരുക്കിയിരുന്നു. ഇന്ന് രാത്രി 10.30 വരെയാണ് സമ്മേളനം നടക്കുക.
ജില്ലയില്‍ കളക്ടര്‍ പൊതുയോഗത്തിന് നേരത്തെ വിലക്കേര്‍പ്പെടുത്തിയിരുന്നെങ്കിലും പിന്നീട് ഉത്തരവ് പിന്‍വലിച്ചത് സിപിഎം നേതാക്കളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.
അതേസമയം, സിപിഎം കാസര്‍ഗോഡ് ജില്ലാ സമ്മേളനം ഇന്ന് അവസാനിക്കും. രാത്രി പത്തോടെ സമ്മേളനം അവസാനിക്കുമെന്നാണ് അറിയിച്ചത്. സിപിഎം ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണന് മാധ്യമങ്ങളെ കാണും.
മറ്റന്നാൾ വരെ നടക്കേണ്ടിയിരുന്ന സമ്മേളനം ശനിയാഴ്ച വൈകിട്ടോടെ അവസാനിപ്പിക്കാനായിരുന്നു ആദ്യ തീരുമാനം. ഇതിനിടെ സമ്മേളനത്തിനെതിരെ ഹൈക്കോടതി നിർദേശം കൂടി വന്നതോടെയാണ് ഇന്നു തന്നെ സമ്മേളനം അവസാനിപ്പിക്കാൻ തീരുമാനിച്ചത്.