പ്രിയദര്‍ശന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം, സൂര്യയെ നായകനാക്കി ടി.ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്ത ജയ് ഭീം എന്നീ ചിത്രങ്ങള്‍ ഓസ്‌കാര്‍ നാമനിര്‍ദ്ദേശം. ഗ്ലോബല്‍ കമ്യൂണിറ്റി ഓസ്‌കര്‍ അവാര്‍ഡ്സ്-2021ല്‍ ഇന്ത്യയില്‍ നിന്നുള്ള നോമിനേഷന്‍ പട്ടികയിലാണ് ഇരുചിത്രങ്ങളും ഇടംനേടിയത്. മികച്ച ഫീച്ചര്‍ ചിത്രങ്ങളുടെ പട്ടികയിലാണ് ചിത്രങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്നത്. 276 ചിത്രങ്ങള്‍ ഈ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.
കുഞ്ഞാലി മരയ്ക്കാറുടെ നേതൃത്വത്തില്‍ പോര്‍ച്ചുഗീസുകാര്‍ക്കെതിരെ നടന്ന ഇതിഹാസ യുദ്ധത്തിന്റെ കഥയാണ് ഈ സിനിമ പറയുന്നത്. 2021 ഒക്ടോബറില്‍ നടന്ന 67-മത് ദേശീയ ചലച്ചിത്ര അവാര്‍ഡുകളില്‍ മികച്ച ഫീച്ചര്‍ ഫിലിം, മികച്ച സ്പെഷ്യല്‍ ഇഫക്റ്റുകള്‍, മികച്ച വസ്ത്രാലങ്കാരം എന്നീ പുരസ്‌കാരങ്ങളും മലയാള സിനിമ കണ്ടതില്‍ വെച്ച് ഏറ്റവും ചെലവേറിയ ഈ ചിത്രം കരസ്ഥമാക്കുകയുണ്ടായി.