അമൃത്സർ: പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. ഭഗവന്ത് മന്നയാണ് മുഖ്യമന്ത്രി സ്ഥാനാര്‍ഥി.
എഎപി അധ്യക്ഷന്‍ അരവിന്ദ് കേജരിവാളാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഫോണിലൂടെയും വാട്സ്ആപ്പിലൂടെയും ഭഗവന്ത് മന്നയ്ക്ക് 93 ശതമാനത്തിലധികം വോട്ട ലഭിച്ചതായി കേജരിവാള്‍ പറഞ്ഞു.
പഞ്ചാബ് തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി വിജയിക്കുമെന്ന് വ്യക്തമാണെന്നും ജനങ്ങൾ തെരഞ്ഞെടുക്കപ്പെടുന്നയാളായിരിക്കും പഞ്ചാബിന്റെ അടുത്ത മുഖ്യമന്ത്രിയെന്നും കേജരിവാൾ പറഞ്ഞു.