ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളിൽ നേരിയ കുറവ്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 2,35,000 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്നലെ 250 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഡൽഹി അടക്കമുള്ള പലയിടത്തും രോഗികളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്.ഡൽഹിയിൽ പ്രതിദിന കൊവിഡ് കേസുകളിൽ മുപ്പത് ശതമാനം കുറവ് രേഖപ്പെടുത്തി.
ഇരുപത്തിനാല് മണിക്കൂറിനിടെ 12,528 പേർക്കാണ് രാജ്യതലസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. വാരാന്ത്യ ലോക്ക്ഡൗൺ ഫലം ചെയ്യുന്നു എന്ന് തെളിയിക്കുന്നതാണ് കണക്കുകളെന്ന് ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിൻ പറഞ്ഞു.മുംബയിലും പ്രതിദിന കേസുകൾ കുറഞ്ഞു. 5956 പേർക്കാണ് കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചത്. അതേസമയം തമിഴ്നാട്ടിൽ രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്. 24 മണിക്കൂറിനിടെ 23,443 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 20 പേർ മരിച്ചു. ഇതിൽ 8591 കേസുകളും റിപ്പോർട്ട് ചെയ്തത് ചെന്നൈയിലാണ്.
തമിഴ്നാട്ടിൽ 24 മണിക്കൂറിനിടെ കോവിഡ് വ്യാപനത്തിന് കുറവില്ല. ഇന്നലെ 23,443 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 20 പേർ മരിച്ചു. ചെന്നൈയിൽ മാത്രം 8591 പുതിയ രോഗികളുണ്ട്. 29.7% ആണ് ചെന്നൈയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. സംസ്ഥാനത്തെ ടിപിആർ 17 ശതമാനമായി ർഉയർന്നു. സംസ്ഥാനത്ത് ഇതുവരെ 241 പേർക്കാണ് ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചത്.