സ്ത്രീപുരുഷഭേദമെന്യേ എല്ലാവരെയും ബുദ്ധിമുട്ടിക്കുന്ന രോഗമാണ് വായ്പുണ്ണ്.ലോകത്താകെയുള്ള ജനങ്ങളില്‍ 20 ശതമാനം പേരും ഈ രോഗംമൂലം ബുദ്ധിമുട്ടുന്നുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്.ചവക്കാനും വിഴുങ്ങാനും ബുദ്ധിമുട്ടുള്ളതും വൃത്താകൃതിയോടുകൂടിയതും ആഴം കുറഞ്ഞതുമായ വ്രണങ്ങള്‍ ഇടയ്ക്കിടെ വായ്ക്കകത്തെ ശ്ലേഷ്മസ്തരത്തില്‍ ഉണ്ടാവുകയും ഒന്നോ രണ്ടോ ആഴ്ചയ്ക്കകം ഇത് ഉണങ്ങുകയും ചെയ്യുന്നു.
വര്‍ഷത്തില്‍ ഇതു പലതവണ ആവര്‍ത്തിക്കപ്പെടാം.ആധുനിക വൈദ്യശാസ്ത്രത്തില്‍ ഇതിനെ ആഫ്തസ് സ്റ്റൊമറ്റൈറ്റിസ് എന്നാണു വിളിക്കുന്നത്.വായ്ക്കകത്ത് നിരവധി പൊറ്റകള്‍ രൂപപ്പെടുകയും ഇത് നാവിന്റെയും മുഖത്തെ മാംസപേശികളുടെയും ചലനത്തെ ബാധിക്കുകയും ചെയ്യുന്നു. വിളര്ച്ചസാധാരണ കാണുന്ന വായ്പുണ്ണിന് പലതരം കാരണങ്ങളുണ്ട്.
വ്രണങ്ങളുണ്ടാകുമ്പോള് രോഗിക്ക് സംസാരിക്കാനും ഭക്ഷണം ചവയ്ക്കാനും വിഴുങ്ങാനും ബുദ്ധിമുട്ടനുഭവപ്പെടുന്നു. അതായത് രോഗിയുടെ സാമൂഹികജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നു എന്നര്‍ഥം.ഇരുന്പ്, ഫോളിക് ആസിഡ്, വിറ്റാമിന്‍ ബി12 എന്നിവയുടെ അഭാവംമൂലമുള്ള വിളര്‍ച്ചയാണ് ഇതില്‍ പ്രധാനപ്പെട്ടത്