പൂനെ: യാത്രയ്ക്കിടെ ഡ്രൈവർക്ക് അപസ്മാരം ഉണ്ടായതിനെത്തുടർന്ന് പത്ത് കിലോമീറ്ററോളം ബസ് ഓടിച്ച് യാത്രക്കാരി. പൂനെയ്ക്ക് സമീപം ഷിരൂർ എന്ന സ്ഥലത്തേക്ക് വിനോദയാത്രയ്ക്ക് പുറപ്പെട്ടതായിരുന്നു സംഘം. ബസിൽ സ്ത്രീകളും കുട്ടികളുമായിരുന്നു ഉണ്ടായിരുന്നത്.
തിരിച്ചുപോകുന്നതിനിടെ ഡ്രൈവർക്ക് അപസ്മാരത്തിന്റെ ലക്ഷണങ്ങൾ ഉണ്ടായി. ഇതോടെ വണ്ടി നിർത്തി. ആർക്കും പരിചയമില്ലാത്ത സ്ഥലമായതിനാൽ യാത്രക്കാർ നിലവിളിച്ചു. ഇതോടെ ബസിൽ ഉണ്ടായിരുന്ന യോഗിത സാതവ് എന്ന യുവതി ബസ് ഓടിക്കാൻ തയ്യാറായി.
പത്ത് കിലോമീറ്ററോളം ദൂരം ബസ് ഓടിച്ച് ഇവർ യാത്രക്കാരെയെല്ലാം സുരക്ഷിതരാക്കി. കൂടാതെ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. കാർ ഓടിച്ച് തനിക്ക് പരിചയമുണ്ടായിരുന്നുവെന്നും, അതിനാലാണ് ബസ് ഓടിക്കാൻ തീരുമാനിച്ചതെന്നും യോഗിത പറയുന്നു. ഇവര്‍ ബസ് ഓടിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ വൈറല്‍ ആയിരിക്കുകയാണ്
പിന്നീട് മറ്റൊരു ബസ് ഡ്രൈവര്‍ സ്ഥലത്തെത്തി അസുഖബാധിതനായ ഡ്രൈവറെ ശിക്രാപുര്‍ ആശുപത്രിയിലേക്ക് മാറ്റുകയും യാത്രാ സംഘത്തിലുള്ള സ്ത്രീകളെയും കുട്ടികളെയും അവരുടെ വീടുകളിലെത്തിക്കുകയും ചെയ്തു.