ഉത്തർപ്രദേശ്: പഴയ പ്രഭാവമില്ലെങ്കിലും യുപി നിയമസഭാ തെരഞ്ഞെടുപ്പില്‍ യോഗി സര്‍ക്കാര്‍ വീണ്ടും അധികാരത്തിൽ വരുമെന്ന് സര്‍വേഫല റിപ്പോർട്ടുകൾ. ഡിസംബര്‍ 22 മുതല്‍ ജനുവരി 10 വരെ നടത്തിയ സര്‍വേയിലാണ് യുപിയിൽ വീണ്ടും ബിജെപി ഭരണമെന്ന് പ്രവചിക്കുന്നത്. 226 സീറ്റുമതല്‍ 246 സീറ്റുവരെ ബിജെപി നേടുമെന്നാണ് ഒടുവിലായി ഇറങ്ങിയ ഈ സര്‍വേ വിശദമാക്കുന്നത്. അടുത്തിടെ ബിജെപി മന്ത്രിയടക്കം കൊഴിഞ്ഞ് പോക്ക് നേരിട്ടെങ്കിലും അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടിക്ക് 144 മുതല്‍ 160 വരെ സീറ്റുകളാണ് നേടാനാവുക. മായാവതിയുടെ ബിഎസ്പിക്ക് 8 മുതല്‍ 12 വരെ സീറ്റും കോണ്‍ഗ്രസ് ഒറ്റ സീറ്റിലേക്ക് ചുരുങ്ങുമെന്നും സര്‍വേയില്‍ കണ്ടെത്തിയിട്ടുണ്ട്.
39 മുതല്‍ 40 ശതമാനം വരെ വോട്ട് ഷെയറാണ് ബിജെപിക്ക് ലഭിക്കുക. കോണ്‍ഗ്രസിന് 4 മുതല്‍ 6 ശതമാനം വരെ മാത്രമാകും വോട്ട് ലഭിക്കുക. യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയാവുമെന്നതിന് 56 ശതമാനം ആളുകളുംഅഖിലേഷ് യാദവ് മുഖ്യമന്ത്രിയാവുന്നതിന് 32 ശതമാനം ആളുകളുടെ പിന്തുണയുമാണ് ലഭിച്ചിരിക്കുന്നത്. പ്രിയങ്കാ ഗാന്ധി മുഖ്യമന്ത്രിയാവണമെന്നതിന് പിന്തുണ നല്‍കിയത് വെറും 2 ശതമാനം ആളുകളാണ്.
വോട്ടുകള്‍ ജാതി അടിസ്ഥാനത്തില്‍ തന്നെയാവാനാണ് സാധ്യതയെന്നാണ് സര്‍വേ പറയുന്നത്. വികസനത്തിന് വേണ്ടി 20 ശതമാനം ആളുകളും ശക്തമായ നിയമ സംവിധാനത്തിനായി 20 ശതമാനം ആളുകളും വോട്ടുകള്‍ രേഖപ്പെടുത്താന്‍ ഇറുങ്ങുമ്പോള് ജാതിയുടെ അടിസ്ഥാനത്തില്‍ വോട്ട് നല്‍കുമെന്ന് വ്യക്തമാക്കിയിരിക്കുന്നത് 25 ശതമാനം ആളുകളെന്നും റിപ്പോർട്ടുകൾ ഉണ്ട്.