ന്യൂഡൽഹി:രാജ്യത്ത് ഒരാൾക്കും നിർബന്ധിച്ച് കോവിഡ് പ്രതിരോധ വാക്സിൻ നൽകില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ. വ്യക്തിയുടെ സമ്മതമില്ലാതെ വാക്സിൻ നൽകാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ ഒരു മാർഗനിർദേശത്തിലും പറയുന്നില്ലെന്നും കേന്ദ്രം അറിയിച്ചു.
വാക്സിൻ സർട്ടിഫിക്കറ്റ് എതെങ്കിലും ആവശ്യത്തിന് നിർബന്ധമാക്കുന്ന ഒരു ഉത്തരവും പുറപ്പെടുവിച്ചിട്ടില്ലെന്നും കേന്ദ്രം വ്യക്തമാക്കി. വികലാംഗർക്ക് വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നതിൽനിന്നും ഒഴിവാക്കണമെന്നും ഇവർക്ക് വീടുതോറുമുള്ള വാക്സിനേഷന് മുൻഗണന നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലായിരുന്നു കേന്ദ്രത്തിന്റെ മറുപടി.