തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രമായ പൊന്മുടിയിൽ ചൊവ്വാഴ്ച മുതൽ സന്ദർശകരെ അനുവദിക്കില്ല. കോവിഡ് വ്യാപനം കണക്കിലെടുത്താണ് വിലക്ക്. ഓൺലൈൻ ബുക്ക് ചെയ്തവർക്ക് തുക തിരികെ നൽകും. ഇതിനായി സംവിധാനം ഒരുക്കിയതായി അധികൃതർ അറിയിച്ചു.
കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്ത് ഇന്നലെ മുതല്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ജില്ലയില്‍ പൊതുയോഗങ്ങളും ഒത്തുചേരലുകളും നിരോധിച്ചിട്ടുണ്ട്.
ജില്ലയില്‍ ഇന്ന് 3917 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 511 പേര് രോഗമുക്തരായി. 36.8 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച 24,878 പേര് ചികിത്സയിലുണ്ട്.