പ്രക്യതി ചികിത്സയിലും ആയുര്‍വേദത്തിലും മണിത്തക്കാളി മരുന്നായി ഉപയോഗിക്കുന്നു.ആന്റി ബാക്ടീരിയ ഗുണമുള്ളതിനാല്‍ ബാക്ടീരിയയ്ക്ക് കാരണമാകുന്ന പല രോഗങ്ങളെയെല്ലാം പ്രതിരോധിക്കും. തൊണ്ടയിലുണ്ടാകുന്ന അണുബാധ, തൊണ്ടവേദന ഇവയ്ക്കെല്ലാം പരിഹാരം. കുടല്‍പ്പുണ്ണ്, വായ് പുണ്ണ് ഇവയ്ക്കെല്ലാം ഉത്തമ ഔഷധമാണ് മണിത്തക്കാളി.
ഇലയും കായും ഹൃദയത്തിന്റേയും കരളിന്റേയും ആരോഗ്യത്തിന് ഉത്തമം. ഇലകൾ തോരൻ വച്ച് കഴിക്കാവുന്നതാണ്.പലതരം ചര്‍മരോഗങ്ങള്‍ക്കും പരിഹാരം. മണിത്തക്കാളിച്ചെടിയുടെ ഇലയിട്ട് വെള്ളം തിളപ്പിച്ചു കുടിച്ചാല്‍ കുട്ടികളിലെ പനി മാറും.
ഇലയും കായുമാണ് ഭക്ഷ്യയോഗ്യം. കായ് പഴുക്കുമ്പോള്‍ നല്ല കറുപ്പ് നിറമാണ്. ഒരു കായില്‍ത്തന്നെ നിറയെ വിത്തുകളുണ്ടാകും.ശരീരത്തിലെ വിഷാംശത്തെ പുറം തള്ളാൻ സഹായിക്കുന്ന ഒന്നാണ് .