കോവിഡ് വ്യാപനം രൂക്ഷമായ ഈ കാലത്ത് മുതിര്‍ന്നവരെപ്പോലെതന്നെ കുട്ടികളും വീടുകളുടെ നാലു ചുവരുകള്‍ക്കുള്ളില്‍ മാത്രം ഒതുങ്ങാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. അവരുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കും വിനോദത്തിനുമായി നാം മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടർ , ടെലിവിഷന്‍ എന്നിവയെ കൂടുതല്‍ ആശ്രയിക്കേണ്ടതായിവരുന്നു.
വിവിധ പഠനങ്ങള്‍ അനുസരിച്ച് ഇത്തരത്തിലുള്ള ഡിജിറ്റല്‍ ഉപകരണങ്ങളുടെ അധികരിച്ച ഉപയോഗം കാഴ്ചശക്തിയെ വളരെ മോശമായി ബാധിക്കുന്നതായി സൂചിപ്പിക്കുന്നു.ഓരോ ദിവസവും ഏകദേശം പത്തോ അതിലേറെയോ മണിക്കൂറുകളാണ് കുഞ്ഞുങ്ങളും മുതിര്‍ന്നവരും ഇത്തരം ഉപകരണങ്ങളെ പഠനാവശ്യങ്ങള്‍ക്കും ജീവനോപാധികള്‍ക്കുമായി ആശ്രയിക്കേണ്ടിവരുന്നത്.
ഡിജിറ്റൽ ഉപകരണങ്ങളുടെ നീല വെളിച്ചം ഉയർന്ന അളവിൽ പ്രകാശിക്കുന്നുണ്ട്.ഇത് ‘ഡിജിറ്റല്‍ ഐ സ്ട്രെയിന്‍’ പോലുള്ള കണ്ണുമായി ബന്ധപ്പെട്ട രോഗങ്ങളിലേക്ക് നയിക്കും.കേവലം കാഴ്ചയെ മാത്രമല്ല ദോഷകരമായി ബാധിക്കുന്നത്, മറിച്ച് മാനസികവും ശാരീരികവുമായ മറ്റ് അസുഖങ്ങൾക്കും കാരണമാവുന്നു.
നീണ്ട കാലയളവില്‍ ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുമ്ബോള്‍ കണ്ണിനുണ്ടാകുന്ന പ്രശ്നങ്ങളെ ചുരുക്കി വിളിക്കുന്ന പേരാണ് കമ്ബ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം. ഇത്തരം ഉപകരണങ്ങള്‍ കൂടുതല്‍ സമയം ഉപയോഗിക്കുന്ന ആളുകളില്‍, വിശേഷിച്ചും അരണ്ട വെളിച്ചത്തിലും മറ്റും ഉപയോഗിക്കുമ്പോള്‍ ഈ രോഗം കൂടുതലായി കണ്ടുവരുന്നു. കണ്ണുകളും സ്ക്രീനും തമ്മില്‍ വേണ്ടത്ര അകലം ഇല്ലാതെ ഇരിക്കുക, കമ്പ്യൂട്ടർ സ്ക്രീനിലെ അധികരിച്ച വെളിച്ചം, കണ്ണ് ചിമ്മുന്നതിലെ കുറവ് മുതലായവ ഈ രോഗത്തിൻറെ തീവ്രത വര്‍ധിപ്പിക്കുന്നു.
സിനിമ കാണുന്നതിനും ഗെയിം കളിക്കുന്നതിനും മറ്റും ഡിജിറ്റല്‍ സ്ക്രീനുകളില്‍ വളരെയധികം സമയം ചെലവഴിക്കുന്ന കുട്ടികള്‍ക്ക് മയോപ്പിയ അല്ലെങ്കില്‍ ഹ്രസ്വദൃഷ്ടി എന്ന അവസ്ഥ ഉടലെടുക്കും.കണ്ണിലേക്കു വരുന്ന പ്രകാശം റെറ്റിനയില്‍ ശരിയായി കേന്ദ്രീകരിക്കാത്തതുകൊണ്ടാണ് ഹ്രസ്വദൃഷ്ടി ഉണ്ടാകുന്നത്. അങ്ങനെയുള്ള ആളുകള്‍ക്ക് അകലെയുള്ള വസ്തുക്കള്‍ കാണാന്‍ ബുദ്ധിമുട്ട്, തലവേദന, കണ്ണിനു വേദന മുതലായവ ഉണ്ടാകും. സാധാരണ കോണ്‍കേവ് ലെന്‍സുകള്‍ ഉപയോഗിച്ച് ഇത്തരം ലക്ഷണങ്ങളെ മറികടക്കാനാവും.
•കമ്ബ്യൂട്ടര്‍ സ്ക്രീനില്‍നിന്ന് ഒരു കൈ അകലത്തില്‍ അഥവാ 25 ഇഞ്ച് അകലത്തില്‍ ഇരിക്കുക
•സ്ക്രീനിലേക്ക് ശരിയായ വെളിച്ചം കിട്ടുന്ന രീതിയില്‍ മുറിയിലെ പ്രകാശസംവിധാനം ക്രമീകരിക്കുക
•കമ്ബ്യൂട്ടര്‍ ഉപയോഗിക്കുമ്ബോള്‍ ഇടക്കിടെ ലഘുവായ നേത്രവ്യായാമം ചെയ്യുക
•ഉള്ളംകൈ ഉരസി ചൂടാക്കി ഇടക്കിടെ കണ്ണിനു മുകളില്‍ വെക്കുക
•ധാരാളം വെള്ളം കുടിക്കുക
•ബോധപൂര്‍വം കണ്ണ് ചിമ്മുക
•കണ്ണിനെ ഈര്‍പ്പമുള്ളതാക്കാന്‍ ഉതകുന്ന ഐ ഡ്രോപ്സുകള്‍ ഉപയോഗിക്കുക
•ത്രിഫലകഷായംകൊണ്ട് കണ്ണ് കഴുകുക
•കണ്ണിനു മതിയായ വിശ്രമം കൊടുക്കുക
•മുരിങ്ങയില അരച്ച് കണ്ണിനു പുറമെ െവച്ചുകെട്ടുക
•നേത്രപരിശോധന ഇടക്കു നടത്തുക
•ജങ്ക് ഫുഡ് ഉപേക്ഷിച്ച്, പകരം വിറ്റമിന്‍ എ ധാരാളമുള്ള ഫലങ്ങളും പച്ചക്കറികളും ആഹാരത്തില്‍ ഉള്‍പ്പെടുത്തുക
•ത്രിഫല തേനോ നെയ്യോ ചേര്‍ത്ത് പതിവായി സേവിക്കുക