ഹൈദരബാദ്: സെക്കന്തരാബാദ് ക്ലബില്‍ വന്‍ തീപിടിത്തം. 20 കോടിയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തല്‍. ഇന്ന് രാവിലെയാണ് തീപിടുത്തമുണ്ടായത്. ഫയര്‍ഫോഴ്‌സിൻ്റെ നിരവധി യൂണിറ്റുകളെത്തി തീയണച്ചു. തീപിടിത്തത്തിൻ്റെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
1878ല്‍ ബ്രിട്ടീഷുകാരുടെ കാലത്ത് നിര്‍മ്മിച്ചതാണ് സെക്കന്തരാബാദ് ക്ലബ്. 300 ഓളം ജീവനക്കാര്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്. 22 ഏക്കറോളം നീണ്ടുകിടക്കുന്ന ക്ലബ് സെക്കന്തരബാദിൻ്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്നു. ഇതിന് ഹൈദരബാദ് അര്‍ബന്‍ ഡെവലപ്പ്‌മെന്റ് അതോറിറ്രി പൈതൃകപദവി നല്‍കിയിരുന്നു.