തിരുവനന്തപുരം: സംസ്ഥാനത്തെ കോടതികൾ തിങ്കളാഴ്ച്ച മുതൽ ഓൺലൈനായി പ്രവർത്തിക്കും. കോവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയുടെയും കിഴ്കോടതികളിലെയും നടപടി ഓൺലൈനാക്കിയത്. ഇത് സംബന്ധിച്ച് ഹൈക്കോടതി സർക്കുലർ ഇറക്കി. തീർത്തും ഒഴിവാക്കാനാകാത്ത കേസുകളിൽ മാത്രമേ കോടതി നേരിട്ട് വാദം കേൾക്കു.
പൊതുജനങ്ങൾക്ക് കോടതികളിൽ പ്രവേശിക്കുന്നതിന് നിയന്ത്രണവുമുണ്ടാകും. പൊതുജനങ്ങൾക്ക് കോടതികളിൽ പ്രവേശിക്കുന്നതിനും നിയന്ത്രണവുമുണ്ടാകും. പരമാവധി 15 പേര്‍ക്ക് മാത്രമാണ് കോടതിയിൽ പ്രവേശനം അനുവദിക്കുക. ചീഫ് ജസ്റ്റിസിന്റ അധ്യക്ഷതയിൽ ഹൈക്കോടതി ഫുൾ കോർട്ട് സിറ്റിങ് നടത്തിയാണ് തീരുമാനമെടുത്തത്.