തിരുവനന്തപുരം: വനം മന്ത്രി എ.കെ. ശശീന്ദ്രന്റെ ഓഫീസ് സ്റ്റാഫ് അംഗങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതെ തുടർന്ന് മൂന്ന് ദിവസത്തേക്ക് ഓഫീസ് അടച്ചു. ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെയാണ് ഓഫീസ് അടച്ചിടുന്നത്.
അതേസമയം, സംസ്ഥാനത്ത് ഇന്ന് 16,338 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 23.68 ആണ് ടിപിആർ. 3848 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 68,971 സാമ്പിളുകൾ പരിശോധിച്ചു. തിരുവനന്തപുരം 3556, എറണാകുളം 3198, കോഴിക്കോട് 1567, തൃശൂർ 1389, കോട്ടയം 1103, കൊല്ലം 892, കണ്ണൂർ 787, പത്തനംതിട്ട 774, മലപ്പുറം 708, പാലക്കാട് 703, ആലപ്പുഴ 588, ഇടുക്കി 462, കാസർഗോഡ് 371, വയനാട് 240 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

















