മസ്‌കത്ത്: ഒമാനില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.മുസന്ദം, നോര്‍ത്ത് അല്‍ ബത്തീന ഗവര്‍ണറേറ്റുകളില്‍ ഈ ന്യൂനമര്‍ദ്ദത്തിന്റെ പ്രഭാവം അനുഭവപ്പെടും.
2022 ജനുവരി 15, ശനിയാഴ്ച്ച വൈകീട്ട് മുതല്‍ മുസന്ദം, നോര്‍ത്ത് അല്‍ ബത്തീന ഗവര്‍ണറേറ്റുകളില്‍ അസ്ഥിര കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും ഇത് ഏതാനും ദിവസം വരെ തുടരാമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
രാജ്യത്ത് രൂപം കൊണ്ടിട്ടുള്ള ന്യൂനമര്‍ദ്ദം മൂലം വിവിധ ഇടങ്ങളില്‍ വരും ദിനങ്ങളില്‍ മഴയ്ക്കും, അസ്ഥിര കാലാവസ്ഥയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് വ്യക്തമാക്കുന്നു..