തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 255 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് മാത്രം അറസ്റ്റിലായത് 144 പേരാണ്. 152 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 3070 സംഭവങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്.
സംസ്ഥാനത്ത് ഇന്ന് 13,468 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. ഒരാഴ്ചയ്ക്കിടെ കൊവിഡ് കേസുകളില്‍ മൂന്നിരട്ടി വര്‍ദ്ധനയാണ് ഉണ്ടായത്. തിരുവനന്തപുരം 3404, എറണാകുളം 2394, കോഴിക്കോട് 1274, തൃശൂര്‍ 1067, കോട്ടയം 913, കണ്ണൂര്‍ 683, കൊല്ലം 678, മലപ്പുറം 589, ആലപ്പുഴ 586, പത്തനംതിട്ട 581, പാലക്കാട് 553, ഇടുക്കി 316, വയനാട് 244, കാസര്‍ഗോഡ് 186 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് ഇന്ന് കൊവിഡ് നിയന്ത്രണ ലംഘന കേസുകളുടെ ജില്ല തിരിച്ചുള്ള കണക്ക്(കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)
തിരുവനന്തപുരം സിറ്റി – 37, 20, 5
തിരുവനന്തപുരം റൂറല്‍ – 5, 4, 6
കൊല്ലം സിറ്റി – 0, 0, 0
കൊല്ലം റൂറല്‍ – 3, 3, 0
പത്തനംതിട്ട – 30, 28, 0
ആലപ്പുഴ – 7, 10, 1
കോട്ടയം – 14, 14, 35
ഇടുക്കി – 46, 1, 5
എറണാകുളം സിറ്റി – 49, 2, 0
എറണാകുളം റൂറല്‍ – 9, 0, 0
തൃശൂര്‍ സിറ്റി – 1, 1, 0
തൃശൂര്‍ റൂറല്‍ – 12, 28, 0
പാലക്കാട് – 1, 0, 0
മലപ്പുറം – 0, 0, 0
കോഴിക്കോട് സിറ്റി – 0, 0, 0
കോഴിക്കോട് റൂറല്‍ – 0, 0, 0
വയനാട് – 8, 0, 0
കണ്ണൂര്‍ സിറ്റി – 6, 6, 15
കണ്ണൂര്‍ റൂറല്‍ – 0, 0, 24
കാസര്‍ഗോഡ് – 27, 27, 61