ലഖ്‌നൗ: ബിജെപിയെയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും ഞെട്ടിച്ചുകൊണ്ട് മൂന്നാമത്തെ മന്ത്രിയും രാജിവെച്ചു. ആയുഷ് വകുപ്പ് മന്ത്രിയും നാകുര്‍ എംഎല്‍എയുമായ ധരം സിംഗ് സെയ്‌നിയാണ് രാജിവെച്ചത്. അദ്ദേഹത്തിന് ഹൃദ്യമായ സ്വാതമോതി അഖിലേഷ് യാദവും രംഗത്തെത്തി. ഫിറോസാബാദ് എംഎല്‍എ മുകേഷ് വര്‍മ ഇന്ന് രാവിലെ രാജിവെച്ചിരുന്നു.
തൊട്ടുപിന്നാലെയാണ് ധരം സിങ് സൈനിയുടെ രാജി. വിനയ് ശാക്യയെന്ന മറ്റൊരു എംഎല്‍എയും ഇന്ന് രാജി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ആഴ്ച ആദ്യം ബിജെപിയിൽ നിന്ന് രാജിവച്ച സ്വാമി പ്രസാദ് മൗര്യയുടെ അടുത്ത സഹായിയായിരുന്നു അദ്ദേഹം. ഇതോടെ മൂന്നു ദിവസത്തിനകം മൂന്ന് മന്ത്രിമാർ അടക്കം ഒമ്പത് എംഎൽഎമാരാണ് ബിജെപി വിട്ടത്.
ദളിത്, പിന്നാക്ക വിഭാഗങ്ങളോടും പാര്‍ശ്വവത്കരിക്കപ്പെട്ടവരോടും ബിജെപിയും യോഗി സര്‍ക്കാരും അവഗണന കാണിക്കുന്നുവെന്നാണ് രാജിവെക്കുന്നവരുടെ പ്രധാന ആരോപണം. സ്വാമി പ്രസാദ് മൗര്യയും നാല് എംഎല്‍എമാരുമാണ് ചൊവ്വാഴ്ച രാജിവെച്ചത്. വനം പരിസ്ഥിതി മന്ത്രി ദാരാസിങ് ചൗഹാനും എംഎല്‍എ അവ്താര്‍ സിങ് ഭഡാനയും ബുധനാഴ്ച പാര്‍ട്ടി വിട്ടു. ഇന്ന് ഒരു മന്ത്രിയും രണ്ട് എംഎല്‍എമാരും പാര്‍ട്ടി വിട്ടു.