ആലപ്പുഴ: ഹരിപ്പാട് വയോധികയായ അമ്മയെ തല്ലിച്ചതച്ച സൈനികൻ അറസ്റ്റിൽ . സൈനികനായ സുബോധാണ് അറസ്റ്റിലായത്. അമ്മ ശാരദയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ രാത്രിയിലാണ് സംഭവം.സുബോധ് മദ്യപിച്ചെത്തി അമ്മയുടെ കൈയില്‍ കിടക്കുന്ന വളയും മാലയും ഊരിമാറ്റാന്‍ ശ്രമിച്ചിരുന്നു. ഇത് തടഞ്ഞതോടെയാണ് ഇയാള്‍ 70കാരിയായ അമ്മയെ ക്രൂരമായി മര്‍ദ്ദിച്ചത്.
സുബോധിന്റെ ചേട്ടന് സുകുവാണ് അമ്മയെ ഇയാള്‍ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ പകര്‍ത്തിയത്. ഇത് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സുബോധിനെതിരെ പോലീസ് കേസെടുത്തത്.അവധിക്ക് വിട്ടിലെത്തുമ്പോഴെല്ലാം ഇയാള്‍ അമ്മയ മര്‍ദ്ദിക്കാറുള്ളതായി അയല്‍വാസികളും പറയുന്നു.