പൃഥ്വിരാജ്–സുരാജ് വെഞ്ഞാറമ്മൂട് എന്നിവർ പ്രധാനവേഷങ്ങളിലെത്തിയ സൂപ്പർഹിറ്റ് ചിത്രം ഡ്രൈവിങ് ലൈസൻസിൻ്റെ ഹിന്ദി റീമേക്ക് ഒരുങ്ങുന്നു. അക്ഷയ് കുമാറും ഇമ്രാൻ ഹാഷ്മിയുമാകും ഹിന്ദിയിൽ അഭിനയിക്കുക. ഇതാദ്യമായാണ് സൂപ്പർതാരങ്ങൾ ഒരു ചിത്രത്തില്‍ ഒന്നിച്ചെത്തുന്നത്. ‘സെൽഫി’ എന്നാണ് ചിത്രത്തിൻ്റെ പേര്.
https://www.facebook.com/plugins/video.php?href=https%3A%2F%2Fwww.facebook.com%2FPrithvirajSukumaran%2Fvideos%2F1380532972462163%2F&show_text=0&width=560
പൃഥ്വിരാജ് അവതരിപ്പിച്ച സിനിമാ നടൻ്റെ കഥാപാത്രം അക്ഷയ് കുമാറും സുരാജിൻ്റെ വെഹിക്കിൾ ഇൻസ്പെക്ടറുടെ വേഷത്തിൽ ഇമ്രാൻ ഹാഷ്മിയും അഭിനയിക്കും. രാജ് മെഹ്തയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലൂടെ പൃഥ്വിരാജിൻ്റെ നിർമാണ കമ്പനിയായ പൃഥ്വിരാജ് പ്രൊഡക്ഷൻസ് ഹിന്ദിയിലേക്ക് കാലെടുത്ത് വയ്ക്കാനൊരുങ്ങുകയാണ്.
Found myself the perfect #Selfiee partner! Hey @karanjohar , have we slayed this selfie game or what?😉 @emraanhashmi pic.twitter.com/N2YdXrYMCV
— Akshay Kumar (@akshaykumar) January 12, 2022
ധർമ പ്രൊഡക്‌ഷൻസിൻ്റെ ബാനറിൽ കരൺ ജോഹറും മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സച്ചി തിരക്കഥ എഴുതിയ ചിത്രം മലയാളത്തിൽ സംവിധാനം ചെയ്തത് ജീൻ പോൾ ലാൽ ആയിരുന്നു. മിയ, ദീപ്തി സതി, സൈജു കുറുപ്പ്, ലാലു അലക്സ് തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.