മനാമ: കഴിഞ്ഞുപോയത് ചൂടുകൂടിയ അഞ്ചാമത് ഡിസംബറാണെന്ന് കാലാവസ്ഥ വിഭാഗം വ്യക്തമാക്കി.1902 മുതലുള്ള കണക്കനുസരിച്ച് ചൂടു കൂടിയ ഡിസംബറുകളില്‍ അഞ്ചാം സ്ഥാനമാണ് 2021 ഡിസംബറിനുള്ളത്. ശരാശരി ചൂട് 21.3 ഡിഗ്രിയായിരുന്നു. ശരാശരി ചൂട് ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയ 22.5 ഡിഗ്രി 2001 ഡിസംബറിലായിരുന്നു. ഏറ്റവും കൂടിയ ചൂട് ശരാശരി രേഖപ്പെടുത്തിയത് 23.9ഉം മധ്യമ നിലയിലെ ശരാശരി ചൂട് 26.3 ഡിഗ്രിയുമായിരുന്നു.
ഏറ്റവും കുറഞ്ഞ ഹുമിഡിറ്റി രേഖപ്പെടുത്തിയത് ഡിസംബര്‍ 20ന് 27 ശതമാനമായിരുന്നു. ഇക്കഴിഞ്ഞ ഡിസംബറില്‍ പെയ്ത മഴ 10.9 മി.മീറ്ററായിരുന്നു. ഡിസംബറിലെ ശരാശരി മഴ 15.2 മി.മീറ്ററുമായിരുന്നു. ഏറ്റവും അധികം മഴ രേഖപ്പെടുത്തിയത് 2006 ഡിസംബറില്‍ ബഹ്റൈന്‍ എയര്‍പോര്‍ട്ടില്‍ 119.6 മി.മീറ്ററായിരുന്നു. ഡിസംബറിലെ ഒരുദിവസം മാത്രമാണ് ഇടിയും കാറ്റും ചേര്‍ന്ന മഴ പെയ്തത്. ഡിസംബര്‍ 31ന് 8.5 മി.മീറ്റര്‍ മഴയാണ് പെയ്തതെന്നും കണക്കുകള്‍ വ്യക്തതമാക്കുന്നു.
കൂടിയ ചൂട് ഡിസംബര്‍ രണ്ടിനായിരുന്നു. കൂടിയ ചൂട് 2001 ഡിസംബറില്‍ രേഖപ്പെടുത്തിയത് 26.3 ഡിഗ്രിയായിരുന്നു. ഡിസംബര്‍ രണ്ടിന് എയര്‍പോര്‍ട്ടില്‍ ഈ വര്‍ഷം രേഖപ്പെടുത്തിയത് 27.9 ഡിഗ്രിയും ഡിസംബര്‍ 21ന് ഇന്റര്‍നാഷനല്‍ സര്‍ക്യൂട്ടില്‍ രേഖപ്പെടുത്തിയത് 28.8 ഡിഗ്രിയുമായിരുന്നു. മധ്യനിലയിലെ ശരാശരി ചൂട് 18.7 ഡിഗ്രിയായിരുന്നു. 1946 മുതലുള്ള കണക്കനുസരിച്ച് ഏറ്റവും കുറഞ്ഞ ചൂട് രേഖപ്പെടുത്തിയ നാലാമത് ഡിസംബറാണ് കഴിഞ്ഞുപോയത്. 2001 ഡിസംബറില്‍ കുറഞ്ഞ ചൂട് ശരാശരി രേഖപ്പെടുത്തിയത് 19.6 ഡിഗ്രിയായിരുന്നു.
ഏറ്റവും കുറഞ്ഞ ചൂട് ഡിസംബര്‍ 28ന് എയര്‍പോര്‍ട്ടില്‍ രേഖപ്പെടുത്തിയത് 15.5 ഡിഗ്രിയായിരുന്നു. ഡിസംബര്‍ അഞ്ചിന് ഇന്റര്‍നാഷനല്‍ സര്‍ക്യൂട്ടില്‍ രേഖപ്പെടുത്തിയ കുറഞ്ഞ ചൂട് 13.1 ഡിഗ്രിയായിരുന്നു. ഹുമിഡിറ്റി ശരാശരി 66 ശതമാനവും മധ്യനിലയില്‍ 80 ശതമാനവും കുറഞ്ഞത് 51 ശതമാനവുമായിരുന്നു. ഡിസംബര്‍ ഒന്നിന് 93 ശതമാനം ഹുമിഡിറ്റിയാണ് രേഖപ്പെടുത്തിയത്.