തിരുവനന്തപുരം: ഇടുക്കിയിൽ എസ്.എഫ്.ഐ പ്രവർത്തകൻ ധീരജിന്റെ കൊലപാതകത്തെ അപലപിച്ച് യൂത്ത് കോൺഗ്രസ്. വേദനാജനകമായ സംഭവമാണ് ഉണ്ടായത്. കഠാര രാഷ്ട്രീയത്തെ എല്ലാക്കാലത്തും തള്ളിപ്പറഞ്ഞ പ്രസ്ഥാനമാണ് യൂത്ത് കോൺഗ്രസെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എൻ.എസ് നുസൂർ പറഞ്ഞു.
പ്രവർത്തകർക്കെതിരായ ആരോപണങ്ങൾ പരിശോധിക്കും. കൊലപാതകത്തിന്റെ പേരിൽ എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐ.യും അക്രമം അഴിച്ചുവിടുകയാണെന്നും നുസൂർ ഫേസ്ബുക്കിൽ കുറിച്ചു.
കലാപസമാനമായ അന്തരീക്ഷം താഴെത്തട്ടിൽ സൃഷ്ടിക്കാനുള്ള ആഹ്വാനം പല നവമാധ്യമ ഗ്രൂപ്പുകളിലും നൽകുന്നുമുണ്ട്. സിപിഐഎം നേതാക്കൾ പ്രവർത്തകരോട് സംയമനം പാലിക്കാൻ പറയണം. അല്ലായെങ്കിൽ ആക്രമണങ്ങളെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിരോധിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FNSNusoorofficial%2Fposts%2F1872895769562030&show_text=true&width=500