ഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. പ്രതിദിന രോഗികളുടെ എണ്ണം ഒന്നരലക്ഷം കഴിഞ്ഞു.ഡല്‍ഹിയില്‍ പ്രധാനപ്പെട്ട ആശുപത്രികളിലെ എഴുന്നൂറ്റി അമ്പതില്‍ അധികം ഡോക്ടര്‍മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എയിംസില്‍ മാത്രം 350 ഡോക്റ്റര്‍മാര്‍ ഐസൊലേഷനില്‍ ആണ്. മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയിലും രോഗം പടരുകയാണ്.
24 മണിക്കൂറിനിടെ 1,59,632 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ 5,90,611 പേരാണ് കൊവിഡ് ബാധിതരായി രാജ്യത്തുള്ളത്. ദിനം പ്രതിയുള്ള പോസിറ്റിവിറ്റി നിരക്ക് 10.21ലേക്കെത്തി. ഒരു ദിവസത്തെ മരണം 327ലേക്കെത്തി. ആകെ മരണം നാല് ലക്ഷത്തിന് മുകളിലായി. 4,83,790 ആണ് ഇതുവരെയുള്ള ആകെ മരണ സംഖ്യ
വാളയാര്‍ അതിര്‍ത്തിയില്‍ പൊലീസ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. തമിഴ്നാട് പൊലീസാണ് പരിശോധന കര്‍ശനമാക്കിയത്. രധാന പാത പൂര്‍ണമായും അടച്ചിട്ടുണ്ട്. അവശ്യ സര്‍വീസുകള്‍ സര്‍വ്വീസ് റോഡിലൂടെ കടത്തിവിടുകയാണ്.