റിയാദ്: സാമൂഹിക അകലം പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സൗദി അറേബ്യ.നിയമലംഘനം നടത്തുന്ന വ്യക്തികള്‍ക്ക് 1000 റിയാല്‍ പിഴ ചുമത്തുമെന്നാണ് സൗദി ആഭ്യന്തര മന്ത്രാലയം നല്‍കുന്ന മുന്നറിയിപ്പ്. രാജ്യത്തെ പൊതു സ്ഥാപനങ്ങളിലും, സ്വകാര്യ സ്ഥാപനങ്ങളിലും നടക്കുന്ന സമൂഹ അകല നിയമങ്ങളിലെ ലംഘനങ്ങള്‍ക്ക് ശിക്ഷ ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
കോവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തിലാണ് സൗദി അറേബ്യ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയത്. നിയമലംഘനങ്ങള്‍ ആവര്‍ത്തിക്കുന്നവര്‍ക്ക് ഒരു ലക്ഷം റിയാല്‍ വരെ പിഴ ചുമത്തപ്പെടുന്നത്. അതേസമയം ക്വാറന്റെയ്ന്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്. കോവിഡ് രോഗം ബാധിച്ചവരും സമ്പര്‍ക്കം പുലര്‍ത്തിയവരും ക്വാറന്റെയ്ന്‍ നിയമം ലംഘിച്ചാല്‍ 2 ലക്ഷം റിയാല്‍ (39.6 ലക്ഷം രൂപ) പിഴ ഈടാക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു.
നിയമലംഘനം ആവര്‍ത്തിക്കുന്നവരില്‍ നിന്ന് ഇരട്ടി പിഴ ഈടാക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ക്വാറന്റെയന്‍ ലംഘനം നടത്തുന്നത് വിദേശികളാണെങ്കില്‍ നാടുകടത്തുമെന്നും പബ്ലിക് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. കോവിഡ് വാക്‌സിന്‍ എടുത്തവര്‍ക്ക് പോസിറ്റീവ് ആയാല്‍ 7 ദിവസവും വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് 10 ദിവസവുമാണ് ക്വാറന്റെയ്‌നില്‍ കഴിയേണ്ടത്.