കട്ടക്ക്: തന്നെ മൈ ലോര്‍ഡ്, യുവര്‍ ലോര്‍ഡ്ഷിപ്പ് എന്നിങ്ങനെ അഭിസംബോധന ചെയ്യരുതെന്ന് ഒറീസ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മുരളീധര്‍ അഭിഭാഷകരോട് നിര്‍ദേശിച്ചു. കേസിന്റെ വാദത്തിനിടെയാണ് അഭിഭാഷകരോട് ജഡ്ജി നിര്‍ദേശിച്ചത്.
ഈ ബെഞ്ചിലെ ജഡ്ജിമാരെ മൈ ലോര്‍ഡ്, യുവര്‍ ലോര്‍ഡ് ഷിപ്പ്, യുവര്‍ ഓണര്‍ എന്ന് അഭിസംബോധന ചെയ്യുന്നത് ഒഴിവാക്കാന്‍ എല്ലാ അഭിഭാഷകരോടും കക്ഷികളോടും വ്യക്തിപരമായി അഭ്യര്‍ത്ഥിക്കുകയാണെന്ന് ജഡ്ജി പറഞ്ഞു.
കോടതിയുടെ അന്തസ്സിന് നിരക്കുന്ന സര്‍ പോലുള്ള അഭിസംബോധന മതിയാകുമെന്നും കോടതി നിര്‍ദേശിച്ചു. ചീഫ് ജസ്റ്റിസിന്റെ നിര്‍ദേശത്തെ ഒഡീഷ ഹൈക്കോര്‍ട്ട് ബാര്‍ അസോസിയേഷന്‍ സെക്രട്ടറി ജെകെ ലെങ്ക സ്വാഗതം ചെയ്തു. ചീഫ് ജസ്റ്റിസിന്റെ നടപടി സ്വാഗതാര്‍ഹമാണെന്നും മറ്റ് ജഡ്ജിമാരും അദ്ദേഹത്തെ പിന്തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
സര്‍ എന്ന അഭിസംബോധന ബഹുമാനം ഉള്‍ക്കൊള്ളുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
















