സമീപ കാലത്ത് നമ്മുടെ സമൂഹത്തിലെ പല ആളുകളില്‍ കണ്ടുവരുന്ന പ്രധാന ആരോഗ്യപ്രശ്നങ്ങളില്‍ ഒന്നാണ് അമിതവണ്ണം.പലരും നമ്മുടെ തനതു ആഹാര ശീലങ്ങള്‍ ഒഴിവാക്കി ഫാസ്റ്റ് ഫുഡും അതുപോലെ വെസ്റ്റേണ്സ്റ്റൈല് ആഹാരരീതിയും ശീലമാക്കിക്കൊണ്ടിരിക്കുകയാണ്. അതോടൊപ്പം തന്നെ ശാരീരിക അധ്വാനവും വ്യായാമവും കുറഞ്ഞുവരികയാണ്. ഈ രണ്ട് ഘടകങ്ങളും നമ്മളില്‍ അമിത വണ്ണം ഉണ്ടാക്കാന്‍ വളരെ നിര്‍ണായകമായ പങ്കുവഹിക്കുന്നു. ഇതിനെ അതിജീവിക്കാന്‍ വേണ്ടത് ശരിയായ ഭക്ഷണരീതിയും ലളിതമായ വ്യായാമവുമാണ്.
ശരീരത്തിലെ ഹോര്‍മോണുകളുടെ സഹായത്തോടെ ദഹിപ്പിച്ച് ശരീരത്തിലേക്ക് വലിച്ചെടുക്കുകയുംഅത് എനര്‍ജി അഥവാ ഊര്‍ജമായി മാറുകയും ചെയ്യുന്നു. ഈ ലഭിക്കുന്ന ഊര്‍ജം നമ്മള് ചെയ്യുന്ന പ്രവൃത്തിക്കാവശ്യമായ ഊര്‍ജത്തിനേക്കാള്‍ കൂടുതലാണെങ്കില്‍ അത് നമ്മുടെ ശരീരത്തിന്റെ പല ഭാഗങ്ങളിലായി ഗ്ലൈക്കോജന്‍ ആയി സ്റ്റോര്‍ ചെയ്യപ്പെടും.
ദിവസവും ഇത് ആവര്‍ത്തിക്കുകയാണെങ്കില്‍ അധികമായി വരുന്ന ഊര്‍ജം കൊഴുപ്പ് ആയി ശരീരത്തില്‍ അടിഞ്ഞുകൂടുന്നു. അതാണ് പിന്നീട് അമിതവണ്ണമായി മാറുന്നത്.ഡയറ്റിനെ കുറിച്ച് ചില മിഥ്യാധാരണകള്‍ ആള്‍ക്കാര്‍ക്കിടയില്‍ ഉണ്ട്. ഉദാഹരണമായി പറയുകയാണെങ്കില്‍ അരിയാഹാരം ഒഴിവാക്കി ഗോതന്പ് മാത്രം കഴിച്ചാല്‍ ഭാരം കുറയുമെന്ന് ചിന്തിക്കുന്നവരും, ആഹാരം കഴിക്കാതെ തൂക്കം കുറക്കാന്‍ നോക്കുന്നവരുമാണ് നമുക്കിടയിലുള്ളത്.
ഒരാഴ്ചകൊണ്ടോ ഒരു മാസം കൊണ്ടോ ഭാരം കുറക്കുന്നത് നമ്മുടെ ബോഡിയുടെ മെറ്റബോളിസത്തെ ബാധിക്കുകയും നമ്മള് ഡയറ്റിംഗ് നിര്‍ത്തുമ്ബോള്‍ ഭാരം തിരിച്ചു പഴയതിനേക്കാള്‍ കൂടുകയും ചെയ്യുന്നു. അരിയാഹാരം ഗോതമ്ബിന്റെ ആഹാരം പൂര്‍ണമായും ഒഴിവാക്കി ഫ്രൂട്ട്സ് , വെജിറ്റബ്ള്‍സ് മാത്രം കഴിച്ചുകൊണ്ട് ഭാരം കുറക്കുന്നവരുണ്ട്. എന്നാല്‍, അത് ജീവിതകാലം മുഴുവന്‍ ശീലമാക്കാന്‍ നമുക്ക് സാധിക്കില്ല.