രാജ്യത്തെ ഒമിക്രോണ്‍ കേസുകള്‍ 1900ലേക്ക് അടുക്കുകയാണ്. കൂടുതല്‍ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയാണ്. കൊവിഡ് കേസുകള്‍ 36000 കടന്നു.രാജ്യത്തെ മെട്രോ നഗരങ്ങളിലെ 75 ശതമാനം കേസുകളും ഒമിക്രോണ്‍.കൊവിഡ് ടാസ്‌ക് ഫോഴ്‌സ് തലവന്‍ എന്‍എന്‍ അറോറയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
115 ദിവസത്തിനിടെയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. കൗമാരക്കാരുടെ വാക്‌സിനേഷനായി ഇതുവരെ രജിസ്‌ട്രേഷന്‍ ചെയ്തത് 60 ലക്ഷത്തിലേറെപ്പേരാണ്.കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കുന്നതിന് മുന്‍പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.കുട്ടികള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള അലര്‍ജി അല്ലെങ്കില്‍ മറ്റ് പ്രശ്നങ്ങള്‍ അനുഭവിക്കുന്നുണ്ടെങ്കില്‍ വാക്സിന്‍ സ്ലോട്ട് ബുക്ക് ചെയ്യുന്നതിന് മുന്‍പ് നിര്‍ബന്ധമായും ഡോക്ടറെ സമീപിക്കണം.
















