മുംബൈ:ഫോറിന്‍ എക്സ്ചേഞ്ച് റെഗുലേഷന്‍ ആക്ടുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ വിദേശ പൗരത്വമുള്ള ഇന്ത്യക്കാര്‍ക്ക് വീടുകള്‍ പോലുള്ള സ്വത്തുക്കള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് ആര്‍ബിഐ വിശദീകരണം നല്‍കി.
പ്രവാസി ഇന്ത്യക്കാര്‍ക്കും വിദേശ പൗരത്വമുള്ള ഇന്ത്യക്കാര്‍ അഥവാ ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യയ്ക്കും കാര്‍ഷിക ഭൂമി, ഫാം ഹൗസ്, തോട്ടം എന്നിവ ഒഴികെയുള്ള ഇന്ത്യയിലെ വീടുകള്‍ പോലുള്ള വസ്തുക്കള്‍ വാങ്ങാനോ വില്‍ക്കാനോ ഇനി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുന്‍കൂര്‍ അനുമതി ആവശ്യമില്ലെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി.
”നിലവില്‍, എന്‍ആര്‍ഐകളും ഒസിഐകളും നിയന്ത്രിക്കപ്പെടുന്നത് ഫെമ 1999 നിയമപ്രകാരമാണ്. ചില വ്യവസ്ഥകള്‍ക്ക് അനുസരിച്ച്, കാര്‍ഷിക ഭൂമി, ഫാം ഹൗസ്, തോട്ടം എന്നിവ ഒഴികെയുള്ള ഇന്ത്യയിലെ സ്വത്തുക്കള്‍ ഏറ്റെടുക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനും ആര്‍ബിഐയുടെ മുന്‍കൂര്‍ അനുമതി ആവശ്യമില്ല. 1999ലെ ഫെമ സെക്ഷന്‍ 46ല്‍ വരുത്തിയ ഭേദഗതി അനുസരിച്ച് 2019 ഒക്ടോബര്‍ 17ലെ ഫോറിന്‍ എക്സ്ചേഞ്ച് മാനേജ്മെന്റ് (നോണ്‍-ഡെറ്റ് ഇന്‍സ്ട്രുമെന്റ്‌സ്) നിയമം അധ്യായം കത പ്രകാരമാണ് ഈ മാറ്റമെന്ന്’ ആര്‍ബിഐ ഒരു പ്രസ്താവനയില്‍ പറഞ്ഞു.
2010ലെ സിവില്‍ അപ്പീല്‍ 9546ല്‍ 2021 ഫെബ്രുവരി 26ന് സുപ്രീം കോടതി പ്രസ്താവിച്ച വിധി 1973ലെ ഫെറയുടെ വ്യവസ്ഥകളുമായി ബന്ധപ്പെട്ടതാണെന്നും 1999ലെ ഫെമയുടെ 49-ാം വകുപ്പ് പ്രകാരം ഇത് റദ്ദാക്കപ്പെട്ടുവെന്നും’ ആര്‍ബിഐ വ്യക്തമാക്കി.
















