നമ്മുടെ പ്രപിതാമഹരില്നിന്ന് ഇന്നത്തെ മനുഷ്യരിലേക്കുള്ള പരിണാമചരിത്രം, പോഷണ ചരിത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു.ചരിത്രാതീത കാലത്ത് മനുഷ്യന് ആയുധമുപയോഗിക്കാന്‍ പഠിച്ചതിന്റെ പ്രധാന ലക്ഷ്യവും ഇരതേടാന്‍ തന്നെയായിരുന്നു.
ഇരതേടിയുള്ള കഠിന പ്രയത്നങ്ങള്‍ക്ക് വിരാമമുണ്ടായത് അവന് കൃഷി ചെയ്യാന്‍ പഠിച്ചതുമുതലാണ്. ഏതാണ്ട് പതിനായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് നിയോലിത്തിക് വിപ്ലവം എന്നാണ് ഈ പരിവര്‍ത്തനഘട്ടത്തെ വിലയിരുത്തുന്നത്. മനുഷ്യന് അടിസ്ഥാനപരമായി സസ്യഭുക്കോ മാംസഭുക്കോ എന്ന തര്‍ക്കം ശാസ്ത്രലോകത്ത് ഇന്നും ദുരൂഹതകളോടെ നിലനില്ക്കുന്നു.
നാല്പത് ലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭൂമുഖത്തുണ്ടായിരുന്ന ആസ്ത്രലോപിഥേക്കസുകളുടെ ദന്തഘടന, അവ സസ്യഭുക്കായിരുന്നുവെന്ന് തെളിയിക്കുന്നുണ്ട്. ചുരുക്കത്തില്‍ മനുഷ്യന് അടിസ്ഥാനപരമായി സസ്യഭുക്കായാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെങ്കിലും ആധുനികവത്ക്കരണം അവനെ മിശ്രഭുക്കാക്കി മാറ്റിയെടുക്കപ്പെടുകയാണുണ്ടായത്. അപ്പോള്‍ പ്രകൃതിതത്വങ്ങള്‍ക്ക് വിപരീതമായി പോഷണശാസ്ത്രത്തെ മാറ്റിമറിച്ച മനുഷ്യനു കാലാന്തരത്തില്‍ രോഗപീഡകള്‍ ഒന്നൊന്നായി വന്നുപെട്ടുവെന്നു പറയുന്നതായിരിക്കും ശരി.
















