ന്യൂഡല്‍ഹി കോവിഡ് കേസുകളുടെ എണ്ണം അതിവേഗം വര്‍ധിക്കുന്നുണ്ടെങ്കിലും ആശുപത്രി പ്രവേശനം വേണ്ടത് ചുരുക്കം പേര്‍ക്ക് മാത്രമാണെന്ന് ഡല്‍ഹി ആരോഗ്യ മന്ത്രി പറഞ്ഞു.
ആശുപത്രി പ്രവേശനം കുറവായതിനാല്‍ ഡല്‍ഹിയില്‍ കോവിഡുമായി ബന്ധപ്പെട്ട കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതുണ്ടോയെന്ന് അവലോകനം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.44 ശതമാനവും പൂജ്യം മരണവുമാണ്.
വെള്ളിയാഴ്ച ഡല്‍ഹിയില്‍ 1,796 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. പ്രതിദിന കേസുകള്‍ 30ല്‍ താഴെ എത്തിയിരുന്നു.ഒമിക്രോണ്‍ കേസുകളും രാജ്യത്ത് ഉയരുകയാണ്. 23 സംസ്ഥാനങ്ങളിലായി 1,431 പേര്‍ക്കാണ് ഇതുവരെ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട്ചെയ്ത ഒമിക്രോണ്‍ കേസുകളുടെ എണ്ണം 450ലെത്തി. ഡല്‍ഹിയില്‍ 351ഉം തമിഴ്‌നാട്ടില്‍ 118ഉം ഒമിക്രോണ്‍ കേസുകളുണ്ട്. ഗുജറാത്തില്‍ 115 കേസുകള്‍ സ്ഥിരീകരിച്ചു.
















