ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുപ്‌വാര ജില്ലയിലെ ജുമാഗുണ്ട് മേഖലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു. മരിച്ച ഭീകരനെ തിരിച്ചറിഞ്ഞിട്ടില്ലെന്നും കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്നും പൊലീസ് പറഞ്ഞു.
അതേസമയം, പുല്‍വാമ ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ട അവസാന ഭീകരവാദിയും സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്ന് പോലീസ് അറിയിച്ചു. ജെയ്‌ഷെ മുഹമ്മദ് കമാന്‍ഡര്‍ സമീര്‍ ദര്‍ ആണ് ഡിസംബര്‍ മുപ്പതിന് അനന്ത്‌നാഗില്‍ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. അനന്ത്‌നാഗിലെ ദൂരുവില്‍ നടന്ന ഏറ്റുമുട്ടലില്‍ സമീറിനെ കൂടാതെ മറ്റു രണ്ടു ഭീകരവാദികള്‍ കൂടി കൊല്ലപ്പെട്ടിരുന്നു.
2019 ഫെബ്രുവരി പതിനാലിനാണ് പുല്‍വാമയില്‍ സി.ആര്‍.പി.എഫ്. വാഹനവ്യൂഹത്തിനു നേര്‍ക്ക് ഭീകരാക്രമണം നടന്നത്. നാല്‍പ്പത് സി.ആര്‍.പി.എഫുകാര്‍ക്കാണ് അന്ന് ജീവന്‍ നഷ്ടമായത്.
















