ഓക് ലാന്‍ഡ്: ഒമിക്രോണ്‍ ആശങ്കകള്‍ക്കും നിയന്ത്രണങ്ങള്‍ക്കും ഇടയില്ലും പുതിയ സ്വപ്നങ്ങളും പ്രതീക്ഷകളുമായി 2022നെ വരവേറ്റ് ലോകം. ന്യൂസിലാന്‍ഡില്‍ പുതുവര്‍ഷം പിറന്നു. പസഫിക്കിലെ കുഞ്ഞുദ്വീപായ ടോങ്കയിലാണ് പുതുവര്‍ഷം ആദ്യമെത്തിയത്. പിറകെ സമീപ പ്രദേശങ്ങളായ സമോവ, ക്രിസ്മസ് ദ്വീപ് എന്നിവിടങ്ങളിലും.
വര്‍ണ്ണാഭമായ വെടിക്കെട്ടോടെയാണ് ലോകം പുതുവര്‍ഷത്തെ വരവേറ്റത്. ന്യൂസിലാന്‍ഡിലാണ് ആദ്യം പുതുവര്‍ഷാഘോഷം തുടങ്ങുക. ഇനിയും തീരാത്ത വൈറസ് വ്യാപനത്തിൻ്റെ ആശങ്കയിലും, വര്‍ണങ്ങളും വെളിച്ചവും നിറയുന്ന പ്രതീക്ഷയുടെ പുതുവത്സരം തുടങ്ങുന്നുവെന്ന് ന്യുസീലന്‍ഡിലെ ഓക്ലന്‍ഡിലെ ഹാര്‍ബര്‍ ബ്രിഡ്ജില്‍ നിന്നുളള ഈ കാഴ്ചകള്‍ പറയുന്നു.
ഓക് ലാന്‍ഡ് ഹാര്‍ബര്‍ ബ്രിജിലെ സ്കൈ ടവറില്‍ കൗണ്ട് ഡൗണോടു കൂടിയാണ് 2022ന സ്വീകരിച്ചത്. ഓസ്ട്രേലിയയും പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി. ഓസ്ട്രേലിയന്‍ നഗരമായ സിഡ്നിയില്‍ ആഘോഷങ്ങള്‍ തുടങ്ങി. സിഡ്നി ഒപ്പേറ ഹൗസിലും ഹാര്‍ബര്‍ ബ്രിഡ്ജിലും കണ്ണിന് കുളിരായി വെടിക്കെട്ട് നടത്തി.
#WATCH | New Zealand’s Auckland rings in #NewYear2022 with fireworks display
(Video: Reuters) pic.twitter.com/UuorkGHPEg
— ANI (@ANI) December 31, 2021