അടുത്തകാലത്തായി മാത്രം കേട്ടു വരുന്ന രോഗങ്ങളിലൊന്നാണ് ഫൈബ്രോമയാള്‍ജിയ. കുറച്ച് കാലം മുൻപ് വരെ മാനസിക രോഗങ്ങളുടെ കൂട്ടത്തില്‍ പെടുത്തിയിരുന്ന ഫൈബ്രോമയാള്‍ജിയയെ ആവശ്യമുള്ള ശാരീരിക രോഗമായി കണക്കാക്കാന്‍ തുടങ്ങിട്ട് പോലും അധികമായിട്ടില്ല. 2021ല്‍ പ്രസിദ്ധീകരിച്ച കിങ്‌സ് കോളജിന്റെ നേതൃത്വത്തില്‍ നടന്ന പഠനമാണ് ഹൈബ്രോമയാള്‍ജിയ സംബന്ധിച്ച തെറ്റിദ്ധാരണകളില്‍ പലതും നീക്കാന്‍ സഹായമായത്.
40ല്‍ ഒരാളില്‍ ഇത് കണ്ടുവരുന്നു എന്നതാണ് ഏറെ പ്രധാനം. സ്ത്രീകളില്‍ പുരുഷന്മാരെ അപേക്ഷിച്ച് ഒൻപതിരട്ടിയാണ് ഈ രോഗത്തിന്റെ വ്യാപനം. 20 മുതല്‍ 50 വയസ്സുവരെ പ്രായമുള്ള സ്ത്രീകളിലാണ് ഫൈബ്രോമയാള്‍ജിയ കൂടുതലായി കാണപ്പെടുന്നത്.വേദനയാണ് ഫൈബ്രോമയാള്‍ജിയയുടെ പ്രധാന ലക്ഷണം.വ്യാപകമായ പേശിവേദന, കോച്ചിപ്പിടിത്തം.,പെട്ടെന്നുള്ള ക്ഷീണം,
കാലുകളിലേക്ക് വ്യാപിക്കുന്ന രീതിയിലുള്ള നടുവേദന, കഴുത്ത്, തോള്‍ എന്നീ ഭാഗങ്ങളിലുള്ള അസഹ്യമായ വേദനയും ഭാരം അനുഭവപ്പെടലും,മൈഗ്രേന്‍പോലുള്ള തലവേദന,അമിതമായ ഉല്‍ക്കണ്ഠ, വിഷാദം,വയറിനുണ്ടാകുന്ന അസ്വസ്ഥതകള്‍, ഓര്‍മക്കുറവ്,കൈകൾക്കും കാലുകള്‍ക്കും മരവിപ്പ്, തരിപ്പ്,
വ്യക്തമായ കാരണങ്ങള്‍ ഇല്ലാതെ പേശികളിലും അസ്ഥികളിലുമുള്ള വേദന, ക്ഷീണം, ഉറക്കമില്ലായ്മ, എന്നിവയൊക്കെ ഫൈബ്രോമയാള്‍ജിയയുടെ ലക്ഷണങ്ങളാണ്.
https://www.youtube.com/watch?v=bzyYGg5xrew
















