ഓക്‌ലാൻഡ്: ന്യൂസിലാൻഡിൽ (New Zealand) പുതുവർഷം (New year) പിറന്നു. ന്യൂസിലാൻഡിലെ പ്രധാന നഗരമായ ഓക്‌ലാൻഡിലെ (Auckland) ക്രിസ്മസ് ദ്വീപിലാണ് പുതുവർഷം പിറന്നത്. വെടിക്കെട്ടോടെയാണ് ലോകം പുതുവർഷത്തെ വരവേറ്റത്. ന്യൂസിലാൻഡിലാണ് ആദ്യം പുതുവർഷം പിറക്കുക. ഓസ്‌ട്രേലിയയും പുതുവർഷത്തെ വരവേൽക്കാൻ ഒരുങ്ങി. ഓസ്‌ട്രേലിയൻ നഗരമായ സിഡ്‌നിയിൽ ആഘോഷങ്ങൾ തുടങ്ങി. സിഡ്‌നി ഒപ്പേറ ഹൗസിലും ഹാർബർ ബ്രിഡ്ജിലും കണ്ണിന് കുളിരായി വെടിക്കെട്ട് നടത്തി.
















