സിനിമ– സീരിയൽ നടൻ ജി.കെ.പിള്ള (97) അന്തരിച്ചു.325 ഓളം ഇദ്ദേഹം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. വില്ലൻ വേഷങ്ങളിലൂടെ അദ്ദേഹം പ്രശസ്തനായത്. 65 വർഷമായി അഭിനയ രംഗത്ത് സജീവമായി പ്രവർത്തിച്ചുവരികയായിരുന്നു.ജി.കെ. പിള്ളയുടെ ഉയരമേറിയ ശരീരപ്രകൃതവും ശബ്ദഗാഭീര്യവും വില്ലൻ വേഷങ്ങൾക്ക് കൂടുതൽ തന്മയത്വം നൽകി.
തിരുവനന്തപുരം ജില്ലയിലെ വർക്കലയിലെ ഇടവയ്ക്കടുത്താണ് ജനനം. പ്രേംനസീർ, ഭരത്‌ഗോപി, ശോഭന പരമേശ്വരൻ നായർ തുടങ്ങിയ പ്രമുഖരായ വ്യക്തികൾ ഒപ്പമായിരുന്നു സ്കൂളിൽ കാലം. നാട്ടിലെ സ്വാതന്ത്ര്യസമര സേനാനികൾക്കൊപ്പം ജി.കെ. പിള്ളയെന്ന പതിന്നാലുകാരൻ ജാഥയിലും മറ്റും പങ്കെടുത്തിരുന്നു. നാടുവിട്ടുചാക്കയിലെ സൈനിക റിക്രൂട്ട്‌മെന്റ് ക്യാമ്പിൽ എത്തിയ ഇദ്ദേഹത്തിന് യോഗ്യതാ പരിശോധന കടന്നു കൂടാനായി.രണ്ടാം ലോകമഹായുദ്ധത്തെ തുടർന്ന് സിംഗപ്പൂർ, ബർമ്മ, സുമാത്ര എന്നീ രാജ്യങ്ങളിൽ സേവനം അനുഷ്ഠിക്കേണ്ടി വന്നു. ഇന്ത്യയിൽ തിരികെയെത്തിയ ശേഷവും രാജ്യത്തിന്റെ വിവിധഭാഗങ്ങളിലായി സേവനം തുടർന്ന്. ഇന്തോ-പാക് യുദ്ധത്തിലും പങ്കെടുത്തു. മദ്രാസ് റെജിമെന്റിന്റെ ഊട്ടി വില്ലിംഗ്ടണിലെ ഹെഡ്‌ക്വാർട്ടേഴ്‌സിലേക്ക് പോസ്റ്റുചെയ്തു. ഇവിടുത്തെ സൈനിക ക്യാമ്പിൽ നടന്ന നാടകം കളിയിൽ ജി.കെ.യുടെ അഭിനയം ഏറെ പ്രശംസ പിടിച്ചു പറ്റി. ജി.കെ. പിള്ളയുടെ തുടർന്ന് അഭിനയഭ്രമം വന്നതോടെ സൈനികജീവിതം,അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങി.
സ്‌നേഹസീമ എന്ന ചിത്രത്തിൽ പൂപ്പള്ളി തോമസ് എന്ന ആദ്യ കഥാപാത്രത്തെ അവതരിപ്പിക്കുവാൻ അവസരം ലഭിച്ചു. തുടർന്ന് ഹരിശ്ചന്ദ്ര, മന്ത്രവാദി, സ്‌നാപക യോഹന്നാൻ, പട്ടാഭിഷേകം, നായരു പിടിച്ച പുലിവാല്, കൂടപ്പിറപ്പ് എന്നിവയിൽ വേഷമിട്ടു. കണ്ണൂർ ഡീലക്‌സ്, സ്ഥാനാർഥി സാറാമ്മ, ലോട്ടറി ടിക്കറ്റ്, കോട്ടയം കൊലക്കേസ്, കൊച്ചിൻ എക്‌സ്പ്രസ് എന്നിവയിൽ പ്രധാന വില്ലൻ ജി.കെ. പിള്ളയായിരുന്നു.
















