ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുന്നത് പല ആളുകളെയും അലട്ടുന്ന ഒരു പ്രശ്‌നമാണ്. സാധാരണയായി പുരുഷന്മാരിലാണ് യൂറിക് ആസിഡിന്റെ അളവ് കൂടുന്നതായി കണ്ടുവരുന്നത്.ശരീരത്തിലുള്ള ഒരു പ്രോട്ടീനാണ് പ്യൂരിന്‍. പ്യൂരിന്‍ വിഘടിക്കുമ്പോഴാണ് യൂറിക് ആസിഡ് ഉണ്ടാകുന്നത്. സാധാരണഗതിയില്‍ ഈ യൂറിക് ആസിഡ് രക്തത്തില്‍ അലിഞ്ഞ് ചേരുകയും മൂത്രം വഴി പുറത്തേക്ക് പോകുകയും ചെയ്യുന്നു
പല കാരണങ്ങള്‍ കൊണ്ടും യൂറിക് ആസിഡിന്റെ അളവ് കൂടാം. അതില്‍ പ്രധാനമായും അമിതമായി പ്യൂരിന്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നതുകൊണ്ടാണ് യൂറിക് ആസിഡിന്റെ അളവ് കൂടുന്നത്.അത്തരത്തില്‍ അടിഞ്ഞുകൂടുകയാണെങ്കില്‍ ശരീരത്തിന്റെ പല സ്ഥങ്ങളിലായി സന്ധിവേദന, നീര് കെട്ടിയ അവസ്ഥ, നിറ വ്യത്യാസം എന്നിവ ഉണ്ടാകുന്നു.
ശേഷം ഡോക്ടര്‍ പരിശോധനയിലൂടെ ഗൗട്ടാണെന്ന് കണ്ടുപിടിക്കാറുണ്ട്.പക്ഷേ, ഈ പ്യൂരിന്റെ അളവ് കൂടുകയാണെങ്കില്‍ ക്രമേണ യൂറിക് ആസിഡിന്റെ അളവ് കൂടാന്‍ സാധ്യതയുണ്ട്. അത്തരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടിയാല്‍ ഇത് പുറം തള്ളാതെ ശരീരത്തിലെ പലയിടങ്ങളിലായി ഇത് അടിഞ്ഞുകൂടുന്നതായി കാണപ്പെടാറുണ്ട്.
യൂറിക് ആസിഡിന്റെ മിനിമം അളവ് സ്ത്രീകള്‍ക്ക് ഒന്നര മുതല്‍ ആറ് വരെയാണ്. എന്നാല്‍ പുരുഷന്മാര്‍ക്ക് യൂറിക് ആസിഡിന്റെ മിനിമം അളവ് രണ്ടര മുതല്‍ ഏഴ് വരെയാണ് വേണ്ടത്. ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുന്നതിനെയാണ് ഹൈപ്പര്‍ യുറീസിമിയ എന്ന് വിളിക്കുന്നത്.കിഡ്‌നി സംബന്ധമായ അസുഖങ്ങള്‍ മുഖേനയാണ് ഇത്തരത്തില്‍ യൂറിക് ആസിഡ് കൂടുന്നത്.
















