ന്യൂയോര്‍ക്: ഒമിക്രോണ്‍ ഉള്‍പ്പെടെ കോവിഡിന്റെ വകഭേദങ്ങളായി മാറിയേക്കാവുന്ന എല്ലാ വയറസ്സിനെയും നിര്‍ജീവമാക്കുന്ന ആന്റിബോഡികള്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തി.അമേരിക്കയിലെ യൂനിവേഴ്സിറ്റി ഓഫ് വാഷിങ്ടണ്‍ സ്കൂള്‍ ഓഫ് മെഡിസിനിലെ ഗവേഷകരാണ് ഇതിനു പിന്നില്‍. ഗവേഷണ ഫലം നേച്ചര്‍ ജേണലില്‍ പ്രസിദ്ധീകരിച്ചു.
ജനിതക പരിവര്‍ത്തനം സംഭവിച്ചാലും മാറ്റം സംഭവിക്കാത്ത വൈറസിെന്റ സംരക്ഷിത പ്രദേശങ്ങളെയാണ് ആന്റിബോഡികള്‍ ലക്ഷ്യമിടുന്നത്.സംരക്ഷിത പ്രദേശങ്ങളെ ലക്ഷ്യം വെക്കുന്നതിലൂടെ വൈറസിെന്റ നിരന്തര ജനിതക വ്യതിയാനമെന്ന പ്രതിസന്ധി മറികടക്കാന്‍ സാധിക്കുമെന്ന് ഗവേഷണത്തിന് നേതൃത്വം നല്കിയ വാഷിങ്ടണ്‍ സര്‍വകലാശാല അസോസിയേറ്റ് പ്രഫസര്‍ ഡേവിഡ് വീസ്ലര്‍ പറഞ്ഞു.
ഇതു മൂലം ഒമിക്രോണിന് വളരെ വേഗം പടരാന്‍ സാധിക്കും. പഠനത്തിെന്റ ഭാഗമായി ഗവേഷകര്‍ ഒമിക്രോണിന്റേതിന് സമാനമായ സ്പൈക് പ്രോട്ടീനുകളുള്ള സ്യൂഡോവൈറസിനെ ലാബില്‍ വികസിപ്പിച്ചെടുത്തു.അന്‍പതിലധികം വ്യതിയാനങ്ങളാണ് കോവിഡിെന്റ ഒമിക്രോണ്‍ വകഭേദത്തിന്റെ സ്പൈക് പ്രോട്ടീനില്‍ ഉള്ളത്.
















