വാസ്കോ: ഗോവയിൽ വാഹനാപകടത്തിൽ മലയാളികളായ മൂന്നുപേർക്ക് ദാരുണാന്ത്യം. നിതിൻ ദാസ് (24), കണ്ണൻ (24), വിഷ്ണു (29) എന്നിവരാണ് മരിച്ചത്. അഖിൽ (24), വിനോദ് കുമാർ (24) എന്നിവരെ നിസാര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച രാത്രിയാണ് സംഭവം. സാൻകോളിൽ ഇവർ സഞ്ചരിച്ചിരുന്ന കാർ സുവാരി ഗേറ്റിന് സമീപം എൻ.എച്ച് 66 ബി വഴിയുള്ള റോഡ് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന അഞ്ചുപേരിൽ മൂന്നുപേർ മലയാളികളായ വിനോദസഞ്ചാരികളായിരുന്നു.
















