പൊടിയും വരണ്ട തണുപ്പും കൂടുമ്പോൾ സാധാരണമാകുന്ന ഒരു രോഗമാണു സൈനസൈറ്റിസ്. തലയുടെ വ്യത്യസ്ത ഭാഗങ്ങളില്‍ വേദനനമ്മുടെ തലയോട്ടിയിലുള്ള പൊള്ളയായ അറകളെയാണു സൈനസ് എന്നു പറയുന്നത്.നെറ്റിയില്‍ മധ്യഭാഗത്താണു ഫ്രോണ്ടല്‍ സൈനസുകളുടെ സ്ഥാനം.കണ്ണുകളുടെ ഇടയിലായി മൂക്കിന്റെ പാലം തുടങ്ങുന്നിടത്താണു എത്മോയിഡ് സൈനസ് ഉള്ളത്.
കവിളെല്ലിനുള്ളിലാണ് ഏറ്റവും വലിയ സൈനസ് ആയ മാക്സില്ലറി സൈനസുള്ളത്. കണ്ണിന്റെ പിന് ഭാഗത്താണു സ്ഫിനോയിഡ് സൈനസ്. അതുകൊണ്ടുതന്നെയാണ് ഓരോ സൈനസിനെ പഴുപ്പു ബാധിക്കുന്പോഴും തലയുടെ വ്യത്യസ്തഭാഗങ്ങളില്‍ വേദന തോന്നുന്നത്. സാധാരണയായി സൈനസുകളുടെയുള്ളില് വായുവാണുണ്ടായിരിക്കുക. വയുടെ സാന്നിധ്യമാണു നമ്മൂടെ സ്വരത്തിനു മുഴക്കം നല്‍കുന്നത്.
സൈനസിന്റെ വലുപ്പ രൂപ വ്യതിയാനത്തിനനുസരിച്ച് ശബ്ദവ്യത്യാസം വരാം. ഈ എല്ലിന് ഗുഹകളിലുള്ള ശ്ളേഷ്മ സ്തരങ്ങളില്‍ വൈറസ്, ബാക്റ്റീരിയ, ഫംഗസ് എന്നിവ കടന്നാക്രമിക്കുന്പോഴാണു സൈനസൈറ്റിസ് എന്ന രോഗാവസ്ഥയുണ്ടാകുന്നത്.
















