കോവിഡിന്റെ ഒമിക്രോണ്‍ വകഭേദത്തിനെതിരെ ഫൈസറിന്‍റെ ബൂസ്റ്റര്‍ ഡോസ് നല്‍കുന്ന സംരക്ഷണം 10 ആഴ്ചയ്ക്കു ശേഷം കുറഞ്ഞു തുടങ്ങുമെന്ന് പുതിയ പഠനം. യുകെയിലെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയാണ് ഇത് സംബന്ധിച്ച് ഗവേഷണം നടത്തിയത്.
1,47,597 ഡെല്‍റ്റ കോവിഡ് കേസുകളും 68,489 ഒമിക്രോണ്‍ കേസുകളും പഠനത്തിന്‍റെ ഭാഗമായി ഗവേഷകര്‍ വിലയിരുത്തി. ഓക്സ്ഫഡ്-ആസ്ട്രസെനക, ഫൈസര്‍-ബയോഎന്‍ടെക്, മൊഡേണ എന്നിവയുടെ കോവിഡ് വാക്സീനുകള്‍ ഡെല്‍റ്റയെ അപേക്ഷിച്ച് ഒമിക്രോണിനെതിരെ അത്ര കാര്യക്ഷമമല്ലെന്ന് പഠനത്തില്‍ കണ്ടെത്തി.
https://www.youtube.com/watch?v=lgjbgMl-jKM
















