മുംബൈ; മുംബൈയിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ദഹിസർ ബ്രാഞ്ചിൽ തോക്ക് ചൂണ്ടി വൻ കവർച്ച. ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. കൊള്ളക്കാർ ബാങ്കിലെ ജീവനക്കാരനെ വെടിവെച്ച് കൊലപ്പെടുത്തുകയും ചെയ്തു. കവർച്ചയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.
രണ്ട് പേരാണ് ബാങ്ക് കൊള്ളയടിക്കാനെത്തിയത്. ഈ സമയത്ത് ബാങ്കിന് പുറത്തുനില്‍ക്കുയായിരുന്നു സന്ദേശ് ഗോമര്‍ എന്ന ജീവനക്കാരന്‍. ടവ്വല്‍ കൊണ്ടു മുഖം മറച്ച രണ്ടുപേര്‍ ബാങ്കിലേക്ക് പ്രവേശിക്കുന്നതുകണ്ട് സംശയം തോന്നിയ സന്ദേശ് അവരെ തടഞ്ഞുനിര്‍ത്തി. ഉടന്‍ തന്നെ മോഷ്ടാക്കളില്‍ ഒരാള്‍ തോക്കെടുത്ത് സന്ദേശിന്‍റെ നെഞ്ചിനു നേരെ വെടിയുതിര്‍ത്തു. എസ്.ബി.ഐയിലെ ഔട്ട്‌സോഴ്‌സ് ജീവനക്കാരനായിരുന്നു 25കാരനായ സന്ദേശ് ഗോമര്‍. അദ്ദേഹം സംഭവസ്ഥലത്തു തന്നെ മരിച്ചു.
വെടിയുതിര്‍കത്ത ശേഷം രണ്ട് മിനിറ്റ് മാത്രമാണ് കവര്‍ച്ചക്കാര്‍ ബാങ്കിനുള്ളില്‍ നിന്നത്. മറ്റു ജീവനക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കയ്യില്‍ കിട്ടിയ പണവുമെടുത്ത് അക്രമികള്‍ രക്ഷപ്പെടുകയായിരുന്നു. ഉടന്‍ തന്നെ ജീവനക്കാര്‍ പൊലീസിനെ വിവരം അറിയിച്ചെങ്കിലും പൊലീസ് എത്തു മുന്‍പേ അക്രമികള്‍ രക്ഷപ്പെട്ടു.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
















