മുംബൈ: മുംബൈയിൽ ഇന്ന് 2,510 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇന്നലെത്തെക്കാൾ 82 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മുംബൈ നഗരത്തിൽ പുതുവർഷാഘോഷങ്ങൾക്ക് വിലക്കേർപ്പെടുത്തി. 31 ന് നഗരത്തിലെ എല്ലാ പൊതു സ്ഥലങ്ങളും അടച്ചിടും. പുതുവത്സര ആഘോഷങ്ങളിൽ മാർഗനിർദ്ദേശങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ആദിത്യ മന്ത്രി താക്കറെ പറഞ്ഞു.
ആശുപത്രി സൗകര്യങ്ങൾ വർധിപ്പിക്കാനും മരുന്നുകളും ഓക്സിജനും സജ്ജമാക്കാനും ബോംബെ മുനിസിപ്പല്‍ കോര്പറേഷന് തീരുമാനിച്ചു.
കേസുകൾ അതിവേഗം വർധിക്കുന്നതിൽ പരിഭ്രാന്തരാകേണ്ടതില്ല. എന്നാൽ അതീവ ജാഗ്രത പാലിക്കണം. വാക്സിൻ സ്വീകരിക്കുകയും മാസ്ക് ധരിക്കുകയും ചെയ്യണം- മന്ത്രി കൂട്ടിച്ചേർത്തു.
















