ലക്നോ: ഉത്തർപ്രദേശിലെ അമേഠിയിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ വടികൊണ്ട് ക്രൂരമായി മർദിക്കുന്നതിന്റെ വീഡിയോ വൈറലാകുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് ഒരാളെ അറസ്റ്റ് ചെയ്തു.
വീഡിയോയില്‍, ഒരാള്‍ പെണ്‍കുട്ടിയെ മര്‍ദിക്കുന്നതും മറ്റ് ചിലര്‍ വടി ഉപയോഗിച്ച് പെണ്‍കുട്ടിയുടെ കാലുകള്‍ ഉയര്‍ത്തിപ്പിടിച്ച് മര്‍ദ്ദിക്കാന്‍ സൗകര്യമൊരുക്കുന്നതും കാണാം. ചുറ്റുംകൂടി നില്ക്കുന്ന സ്ത്രീകള്‍, പെണ്‍കുട്ടിയോട് മോഷണം നടത്തിയെന്ന് സമ്മതിക്കാന്‍ ആവശ്യപ്പെടുന്നതും വീഡിയോ ദൃശ്യങ്ങളിലുണ്ട്.
अमेठी में दलित बच्ची को निर्ममता से पीटने वाली ये घटना निंदनीय है। @myogiadityanath जी आपके राज में हर रोज दलितों के खिलाफ औसतन 34 अपराध की घटनाएं होती हैं, और 135 महिलाओं के ख़िलाफ़, फिर भी आपकी कानून व्यवस्था सो रही है।…1/2 pic.twitter.com/mv1muAMxkr
— Priyanka Gandhi Vadra (@priyankagandhi) December 29, 2021
യുവാവ് വടികൊണ്ട് മര്‍ദ്ദിക്കുന്നത് തുടരുന്നതിനിടെ പെണ്‍കുട്ടി തല്ലരുതെന്ന് കേണപേക്ഷിക്കുന്നുണ്ട്. പെണ്‍കുട്ടിയുടെ മുടിയില്‍ വലിച്ചിഴച്ച് മര്‍ദ്ദനം തുടരുന്നതും ദൃശ്യങ്ങളിലുണ്ട്.
സംഭവത്തിൽ പോസ്കോ വകുപ്പ് പ്രകാരം കേസ് എടുത്ത പോലീസ് നമന്‍ സോണി എന്നയാളെ അറസ്റ്റ് ചെയ്തു. മറ്റ് പ്രതികളെ വൈകാതെ പിടികൂടുമെന്നും പോലീസ് പറഞ്ഞു.
















