ദില്ലി: മകളുടെ വിവാഹ നിശ്ചയ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ച് കേന്ദ്ര വനിതാശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി (Smriti Irani). മകൾ ഷാനെല്ലെയുടെ (Shanelle) വിവാഹ നിശ്ചയ ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാമിലൂടെ മന്ത്രി പുറത്തുവിട്ടത്. അർജുൻ ഭല്ലയാണ് ഷാനെല്ലെയുടെ പ്രതിശ്രുത വരൻ. രസകരമായ അടിക്കുറിപ്പോടെയാണ് മന്ത്രിയുടെ പോസ്റ്റ്. ”നിങ്ങൾക്ക് (അർജുൻ ഭല്ല) ഞങ്ങളുടെ ‘ഭ്രാന്തൻ’ കുടുംബത്തിലേക്ക് സ്വാഗതം. ഒരു അമ്മായിയപ്പനെയും അതിലും മോശമായ ഭ്രാന്തനെയും നിങ്ങൾക്ക് കൈകാര്യം ചെയ്യേണ്ടി വരും. ഇത് ഞാൻ നിങ്ങൾക്ക് ഒദ്യോഗികമായി നൽകുന്ന മുന്നറിയിപ്പാണ്”-എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചത്. സിനിമാ താരങ്ങളും രാഷ്ട്രീയക്കാരുമടക്കം നിരവധി പേർ ആശംസകളുമായി പോസ്റ്റിനടിയിൽ എത്തി. ഷാനെല്ലെയെ കൂടാതെ സോഹർ, സോയിഷ് എന്നിവരാണ് സ്മൃതി ഇറാനിയുടെ മക്കൾ.
















