കേന്ദ്ര ആരോഗ്യമന്ത്രിയുമായുള്ള ചർച്ച പരാജയപ്പെട്ടത്തോടെ ഡൽഹിയിലെ റസിഡന്‍റ് ഡോക്ടർമാർ സമരം ശക്തമാക്കാനൊരുങ്ങി . സഫ്ദർജംഗ് ആശുപത്രിയിൽ ഇന്നും സമരം തുടരും. പൊലീസ് നടപടിയിൽ ഡൽഹി പൊലീസ് മാപ്പ് പറയണമെന്നും ഡോക്ടർമാർ ആവശ്യപ്പെടുന്നു. സമരം പതിനൊന്ന് ദിവസം പിന്നിട്ടതോടെ ഡൽഹിയിലെ ആരോഗ്യ മേഖലയും പ്രതിസന്ധി നേരിടുകയാണ്.
കൊവിഡ് ഡ്യൂട്ടി കൂടി ബഹിഷ്കരിച്ചുള്ള സമരം തുടരുന്നതിനാൽ ഒമിക്രോൺ സാഹചര്യത്തിൽ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. അതേസമയം സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ നീറ്റ് പിജി കൗൺസിലിംഗ് തുടങ്ങുന്നതിൽ രേഖാമൂലം ഉറപ്പ് നൽകാൻ കഴിയില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.
ഡോക്ടർമാർക്ക് നേരെയുണ്ടായ പൊലീസ് നടപടി വലിയ പ്രതിഷേധത്തിന് ഇടയാക്കിയതോടു കൂടി ഇന്നലെയാണ് ഡോക്ടര്‍മാരെ കേന്ദ്ര ആരോഗ്യമന്ത്രി ചർച്ചയ്ക്ക് വിളിപ്പിച്ചത്. നീറ്റ് പിജി കൌൺസിലിംഗ് വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്നതിനാൽ വിഷയത്തിൽ രേഖമൂലം ഉറപ്പ് നൽകാൻ കഴിയില്ലെന്നായിരുന്നു മന്ത്രി പറഞ്ഞത്.
https://www.youtube.com/watch?v=1rOEDj0GZ8g
















