ഇന്ത്യ അംഗീകരിച്ച ഏറ്റവും പുതിയ രണ്ട് വാക്സിനുകള്‍ കോര്‍ബെവാക്സും കോവോവാക്സുമാണ്. ആന്‍റി വൈറല്‍ മരുന്നായ മോള്‍നുപിരാവിര്‍ അടിയന്തര ഘട്ടങ്ങളില്‍ ഉപയോഗിക്കാം.പൂനെ ആസ്ഥാനമായുള്ള എസ്‌ഐഐയാണ് കോവോവാക്‌സ് എന്ന നാനോപാര്‍ട്ടിക്കിള്‍ വാക്‌സിന്‍ നിര്‍മിക്കുക.
‘ആര്‍ബിഡി പ്രോട്ടീന്‍ സബ് യൂണിറ്റ് വാക്സിന്‍’ ആണ് കോര്‍ബെവാക്സ്, എന്ന് ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ഇന്ന് രാവിലെ ട്വീറ്റ് ചെയ്തു. ഹൈദരാബാദ് ആസ്ഥാനമായുള്ള ബയോളജിക്കല്‍-ഇ എന്ന സ്ഥാപനമാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.’ഇതൊരു ഹാട്രിക് ആണ്! ഇപ്പോള്‍ ഇന്ത്യയില്‍ വികസിപ്പിച്ച മൂന്നാമത്തെ വാക്സിനാണിത്,’ മണ്ഡവിയ പറഞ്ഞു.
ഹൈദരാബാദ് ആസ്ഥാനമായുള്ള ബയോളജിക്കല്‍-ഇ എന്ന സ്ഥാപനമാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.’ഇതൊരു ഹാട്രിക് ആണ്! ഇപ്പോള്‍ ഇന്ത്യയില്‍ വികസിപ്പിച്ച മൂന്നാമത്തെ വാക്സിനാണിത്,’ മണ്ഡവിയ പറഞ്ഞു. ഭാരത് ബയോടെക്കിന്റെ കോവാക്സിന്‍, സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ (എസ്‌ഐഐ) കോവിഷീല്‍ഡ് എന്നിവയാണ് ഇന്ത്യയില്‍ വികസിപ്പിച്ച മറ്റ് രണ്ട് വാക്സിനുകള്‍.
ഏറ്റവും പുതിയ അംഗീകാരങ്ങളോടെ, മൊത്തം എട്ട് COVID-19 വാക്സിനുകള്‍ക്ക് ഇന്ത്യയുടെ ഡ്രഗ് റെഗുലേറ്ററില്‍ നിന്ന് അടിയന്തര ഉപയോഗ അനുമതി ലഭിച്ചിട്ടുണ്ട്.ജനുവരി 10 മുതല്‍ ആരോഗ്യ പരിപാലകര്‍,60 വയസ്സിനു മുകളിലുള്ളവര്‍ എന്നിവര്‍ക്ക് കോവിഡ്-19 ബൂസ്റ്റര്‍ ഷോട്ടുകള്‍ നല്‍കാന്‍ ഇന്ത്യ തുടങ്ങും. 15-18 വയസ് പ്രായമുള്ളവര്‍ക്ക് ജനുവരി 3 മുതല്‍ കോവിഡ്-19 പ്രതിരോധ കുത്തിവയ്പ്പുകള്‍ ലഭിച്ചു തുടങ്ങും. C ഡല്‍ഹിയിലും മറ്റ് സംസ്ഥാനങ്ങളിലും പുതുവര്‍ഷത്തില്‍ പൊതു സ്ഥലങ്ങളില്‍ തിരക്ക് തടയാന്‍ ഈ സമയത്ത് രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.
















