വാക്സീന്‍ വിതരണം ആരംഭിക്കാത്ത അഞ്ച് മുതല്‍ 11 വയസ്സ് വരെയുള്ള പ്രൈമറി സ്കൂള്‍ വിദ്യാര്‍ഥികളില്‍ കോവിഡ് നിരക്ക് ഉയര്‍ന്നു നില്‍ക്കുന്നതായി ലണ്ടന്‍ ഇംപീരിയല്‍ കോളജ് നടത്തിയ റിയല്‍ ടൈം അസസ്മെന്‍റ് ഓഫ് കമ്മ്യൂണിറ്റി ട്രാന്‍സ്മിഷന്‍-1(റിയാക്ട്-1) പഠനത്തില്‍ കണ്ടെത്തി.
2021 നവംബര്‍ 23നും ഡിസംബര്‍ 14നും ഇടയിലെ കാലയളവില്‍ 4.74 ശതമാനമാണ് 5-11 പ്രായവിഭാഗത്തിലെ കോവിഡ‍് അണുബാധ നിരക്ക്. ഒക്ടോബര്‍ 19നും നവംബര്‍ അഞ്ചിനും ഇടയിലുള്ള കാലയളവില്‍ നടത്തിയ ഗവേഷണത്തിലും സമാനമായിരുന്നു സ്ഥിതി. അതേ സമയം 12-17 പ്രായവിഭാഗത്തിലുള്ള സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയിലെ കോവിഡ് ബാധ നിരക്ക് 5.35 ശതമാനത്തില്‍ നിന്ന് 2.31 ശതമാനമായി കുറഞ്ഞു. ഈ വിഭാഗത്തിലെ 76.6 ശതമാനം പേര്‍ക്കും ഒരു ഡോസ് എങ്കിലും വാക്സീന്‍ ലഭിച്ചിരുന്നു. ഈ പ്രായവിഭാഗക്കാരിലെ വാക്സീന്‍റെ കാര്യക്ഷമത 57.9 ശതമാനമാണെന്ന് ഗവേഷകര്‍
https://www.youtube.com/watch?v=GNMBLJ-9bDc
















