പെണ്‍കുട്ടികള്‍ക്ക് 12-13 വയസ്സിനിടയില്‍ ഹ്യൂമന്‍ പാപ്പിലോമ വൈറസ് വാക്സീനുകള്‍ നല്‍കുന്നത് സെര്‍വിക്കല്‍ കാന്‍സര്‍ കേസുകള്‍ 90 ശതമാനത്തിനടുത്ത് വരെ കുറയ്ക്കുമെന്ന് പഠനം. ലണ്ടന്‍ കിങ്സ് കോളജിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച ഗവേഷണം നടത്തിയത്.
2008ലാണ് യുകെയിലെ 12നും 13നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ക്ക് സെര്‍വാരിക്സ് എന്ന രണ്ട് ഡോസ് എച്ച്പിവി വാക്സീന്‍ നല്‍കാന്‍ ആരംഭിച്ചത്. അക്കാലത്ത് വാക്സീന്‍ ലഭിച്ച പലരും ഇന്ന് തങ്ങളുടെ ഇരുപതുകളിലാണ്. 12-13 വയസ്സിനിടയില്‍ വാക്സീന്‍ നല്‍കിയവരില്‍ സെര്‍വിക്കല്‍ കാന്‍സര്‍ കേസുകളില്‍ 87 ശതമാനം കുറവുണ്ടായതായി ഗവേഷക സംഘം കണ്ടെത്തി . എന്നാല്‍ 14നും 16നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളില്‍ വാക്സീന്‍ നല്‍കിയപ്പോള്‍ 75 ശതമാനം കുറവ് മാത്രമേ സെര്‍വിക്കല്‍ കാന്‍സര്‍ കേസുകളില്‍ ഉണ്ടായിട്ടുള്ളൂ. 16-18 പ്രായവിഭാഗത്തില്‍ ഇത് 39 ശതമാനമാണെന്നും ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.
സ്ത്രീകളില്‍ ഉണ്ടാകുന്ന അര്‍ബുദങ്ങളില്‍ സര്‍വസാധാരണമായ നാലാമത് അര്‍ബുദമാണ് സെര്‍വിക്കല്‍ കാന്‍സര്‍. ഓരോ വര്‍ഷവും മൂന്ന് ലക്ഷത്തോളം പേര്‍ ഇത് മൂലം മരണപ്പെടുന്നു. 10ല്‍ ഒന്‍പത് മരണങ്ങളും സംഭവിക്കുന്നത് ഗര്‍ഭാശയമുഖ അര്‍ബുദം കണ്ടെത്തുന്നതിനുള്ള പരിശോധനകളുടെ ലഭ്യതക്കുറവുള്ള കുറഞ്ഞ-ഇടത്തരം വരുമാനക്കാരായ രാജ്യങ്ങളിലാണ്. പാപ് സ്മിയര്‍ പരിശോധന വഴിയാണ് സെര്‍വിക്കല്‍ കാന്‍സര്‍ കണ്ടെത്തുന്നത്.
https://www.youtube.com/watch?v=sFqP–7BsCc
















