ബംഗളൂരു: ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ബംഗളൂരുവിൽ ന്യൂഇയർ ആഘോഷങ്ങൾക്ക് കർശന നിയന്ത്രണം.അടിയന്തര സർവ്വീസുകൾ അനുവദിക്കും. പൊതു ഇടങ്ങളില്‍ ആഘോഷങ്ങള്‍ക്കായി ആളുകള്‍ കൂട്ടം കൂടുന്നതിന് വിലക്കുണ്ട്. മാളുകള്‍, പബ്ബുകള്‍, റസ്റ്റോറന്‍റുകള്‍ എന്നിവടങ്ങളില്‍ അമ്പത് ശതമാനം പേരെ മാത്രം പ്രവേശിപ്പിക്കാനേ അനുമതിയുള്ളൂ.
അതേസമയം, കേരളത്തിൽ ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജനുവരി 30 മുതലാണ് കർശന നിയന്ത്രണങ്ങൾ ഉള്ളത്. 30 മുതൽ ജനുവരി രണ്ട് വരെയാണ് സംസ്ഥാനത്ത് രാത്രികാല നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. പുതുവർഷാഘോഷങ്ങളുടെ സാഹചര്യം കൂടി കണക്കിലെടുത്താണ് തീരുമാനം. രാത്രി 10 മുതൽ രാവിലെ 5 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തുക. കടകൾ രാത്രി 10 മണിക്ക് അടയ്ക്കണം. അനാവശ്യ യാത്രകൾ പാടില്ല എന്നും നിർദ്ദേശമുണ്ട്. പുതുവത്സരാഘോഷങ്ങൾ ഡിസംബർ 31ന് രാത്രി 10ന് ശേഷം അനുവദിക്കുന്നതല്ല.
















