ദില്ലി: ദില്ലിയിൽ (Delhi) പിജി നീറ്റ് കൗൺസിലിംഗ് വൈകുന്നതിൽ പ്രതിഷേധിച്ച് (Protest) സമരം ചെയ്ത ഡോക്ടർമാർക്കെതിരെ (Doctors) പൊലീസ് നടപടി. പ്രതിഷേധിച്ച സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. സുപ്രീംകോടതിയിലേക്ക് മാർച്ചിനൊരുങ്ങവെയാണ് പൊലീസ് നടപടി. ഒരു വിഭാഗം ഡോക്ടർമാരെ അറസ്റ്റ് ചെയ്ത് നീക്കി. മറ്റുള്ളവർ പ്രതിഷേധവുമായി റോഡിൽ തുടരുകയാണ്.
പൊലീസുകാർ ആക്രമിച്ചെന്നും ശരീരഭാഗങ്ങളിൽ പിടിച്ചെന്നും വനിതാ ഡോക്ടർമാർ പറഞ്ഞു. ഡോക്ടർമാർ ഉപരോധിച്ച ഐടിഒയിലെ റോഡ് തുറന്ന് കൊടുത്തു. പ്രദേശത്ത് വലിയ സംഘർഷ സാധ്യതയാണുള്ളത്. നീറ്റ് പിജി കൗൺസിലിംഗ് വൈകുന്നതിനെതിരെ രാവിലെ മുതലാണ് ഡോക്ടർമാർ തെരുവിൽ പ്രതിഷേധം ആരംഭിച്ചത്. സ്ഥലത്ത് വൻ പൊലീസ് സന്നാഹമാണുള്ളത്.
















